വഴിയോരക്കടകളിൽ കിട്ടുന്ന മുളക് ബജ്ജി വീട്ടിൽ ഉണ്ടാക്കാം ...

google news
chilli bajji

ചേരുവകൾ

ബജി മുളക് – 4 എണ്ണം

കടലമാവ് – 1 കപ്പ്

അരിപ്പൊടി – 2 ടേബിൾസ്പൂൺ

കാശ്മീരി മുളകുപൊടി – 1/2 ടീസ്പൂൺ

കായം – 1/4 ടീസ്പൂൺ

ഉപ്പ്/ വെള്ളം – ആവശ്യത്തിന്

എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

മുളക് ചെറുതായി വരഞ്ഞ്  ഉള്ളിലെ അല്ലി മാറ്റി എടുക്കുക.കടലമാവിലേക്ക് അരിപ്പൊടി, ഉപ്പ്, കാശ്മീരി മുളകുപൊടി, കായം എന്നിവ ചേർത്തിളക്കുകഅതിലേക്ക് കുറച്ച് വെള്ളം ചേർത്ത് ഒട്ടും കട്ട ഇല്ലാതെ നല്ല കട്ടിയുള്ള മാവ് തയാറാക്കി എടുക്കുക.ഓരോ മുളകായി മാവിൽ മുക്കി നന്നായി ചൂടായ എണ്ണയിൽ രണ്ട് വശവും നന്നായി വറുത്തെടുക്കാം.

Tags