രാവിലെ ഈ എനർജി ബാർ കഴിക്കൂ
ചേരുവകൾ
എള്ള്
ശർക്കര
നെയ്യ്
വെള്ളം
ഏലയ്ക്ക
തയ്യാറാക്കുന്ന വിധം
അടി കട്ടിയുള്ള പാത്രം അടുപ്പിൽ വെച്ച് അര കപ്പ വെളുത്ത എള്ള് ചേർത്ത് വറുത്തെടുക്കുക. നന്നായി വറുത്ത വെളുത്ത എള്ള് പൊടിക്കാം.
ഒരു പാനിൽ അര കപ്പ് ശർക്കരയെടുത്ത് ഒരു ടേബിൾസ്പൂൺ വെള്ളം ഒഴിച്ച് അലിയിക്കാം.
ഇതിലേയ്ക്ക് ഒരു ടീസ്പൂൺ നെയ്യും, അൽപ്പം ഏലയ്ക്ക് പൊടിച്ചതും ചേർത്തിളക്കാം.
വെള്ളം വറ്റിയതിനു ശേഷം പൊടിച്ചു വെച്ചിരിക്കുന്ന എള്ള് കൂടി ചേർത്തിളക്കാം.
പരന്ന ഒരു പാത്രത്തിൽ അൽപ്പം നെയ്യ് പുരട്ടി ഇത് ഒഴിച്ച് തണുക്കാൻ മാറ്റിവെയ്ക്കാം.
ലഭ്യമെങ്കിൽ നട്സ് പൊടിച്ചതു മുകളിലായി ചേർത്തു കൊടുക്കാം.
തണുത്തതിനു ശേഷം ഇഷ്ടാനുസരണം മുറിച്ചു കഴിക്കാം.
ഗുണങ്ങൾ
എള്ളിൽ അടങ്ങിയിരിക്കുന്ന ലിഗ്നാനുകളും ഫൈറ്റോസ്റ്റെറോളുകളും കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും ചെയ്യും.
എള്ളിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യവും, രക്തത്തിലെ പഞ്ചസാരയും അളവ് നിയന്ത്രിക്കുകയും ചെയ്യും.
കാൽസ്യത്തിൻ്റെ മികച്ച ഉറവിടമാണ് എള്ള്. അത് എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തും.
എള്ളിൽ അടങ്ങിയിരിക്കുന്ന ആൻ്റി ഓക്സിഡൻ്റുകളും ആൻ്റി ഇൻഫ്ലമേറ്റി സംയുക്തങ്ങളും ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കും.
.jpg)

