മുരിങ്ങക്കായ തോരൻ ഈ രീതിയിൽ തയ്യാറാക്കി നോക്കൂ ...

google news
thoran

ചേരുവകൾ

    മുരിങ്ങക്കായ ചീകി എടുത്തത് – ഒരു കപ്പ്
    തേങ്ങ ചുരണ്ടിയത് – മുക്കാൽ കപ്പ്
    ചെറിയ ഉള്ളി/ സവാള (ചെറുതായി അരിഞ്ഞത്) – അര കപ്പ്
    പച്ചമുളക് – 3 എണ്ണം (എരിവ് അനുസരിച്ച്)
    മഞ്ഞൾപ്പൊടി – കാൽ ടീസ്പൂൺ
    കറിവേപ്പില – 3 തണ്ട്
    വെളുത്തുള്ളി – 2 അല്ലി
    എണ്ണ, കടുക്, ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം

മുരിങ്ങക്കായ നടുകേ കീറി, ഉള്ളിലെ കാമ്പ് സ്പൂൺ ഉപയോഗിച്ചു ചീകി എടുക്കുക (തൊലി ചെത്തി കളഞ്ഞ ശേഷം ചെറുതായി അരിഞ്ഞും എടുക്കാം).

തേങ്ങാ ചിരകിയത്, ഉള്ളി, പച്ചമുളക്, കറിവേപ്പില, വെളുത്തുള്ളി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ കൊണ്ടു നന്നായി യോജിപ്പിച്ചു ചീകി വച്ചിരിക്കുന്ന മുരിങ്ങക്കായിലേക്കു ചേർത്തു നന്നായി യോജിപ്പിച്ച് എടുക്കാം. ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി കടുകു പൊട്ടിച്ച ശേഷം മുരിങ്ങക്കാ കൂട്ട് ചേർത്തു വേവിച്ച് എടുക്കാം.

Tags