ചോറിനൊപ്പം കഴിക്കാൻ മുരിങ്ങയില തോരൻ

Moringa leaves thoran
Moringa leaves thoran

ചേരുവകൾ

മുരിങ്ങയില - 3 കപ്പ്‌
ചെറിയ ഉള്ളി - 1/2 കപ്പ്‌
തേങ്ങ - 1/4 കപ്പ്‌
പുഴുങ്ങലരി - 3 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ - 3 ടീസ്പൂൺ
കടുക് - 1/2 ടീസ്പൂൺ
ചുവന്ന മുളക് - 3 എണ്ണം
ഉഴുന്നു പരിപ്പ് - 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില

tRootC1469263">

തയാറാക്കുന്ന വിധം

ചീനച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുക് പൊട്ടിക്കുക.
കടുകു പൊട്ടി വരുമ്പോൾ ഉഴുന്നു പരിപ്പും ചുവന്ന മുളകു പൊട്ടിച്ചതും കറിവേപ്പിലയും ചേർത്തു വറക്കുക.
ഉള്ളി ചേർത്തു നന്നായി വഴറ്റുക. ഉള്ളി വഴറ്റു വരുമ്പോൾ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക.
മുരിങ്ങയിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കി അടച്ചു വച്ചു വേവിക്കുക. വെള്ളം ചേർക്കേണ്ട ആവശ്യമില്ല. വെന്തു വരുമ്പോൾ തേങ്ങയും ചേർത്തു കൊടുക്കുക.
ഒരു ഫ്രൈയിങ് പാനിൽ പുഴുങ്ങലരി ഇട്ട് എണ്ണ ചേർക്കാതെ വറക്കുക.
ഈ വറത്തു വച്ച അരി കൂടി ഉപ്പേരിയിൽ ചേർത്തു കൊടുക്കുക. മുരിങ്ങയില ഉപ്പേരി റെഡി.
മുരിങ്ങയില ഉപ്പേരിയിൽ ഈ വറുത്ത അരി കടിക്കുന്നത് ഒരു പ്രത്യേക ടേസ്റ്റ് ആണ്.
 

Tags