ഈ ഐറ്റം ഉണ്ടെങ്കിൽ ഊണിന് വേറെ കറി വേണ്ട
ചേരുവകൾ
മുരിങ്ങക്ക – 2 എണ്ണം
തുവരപ്പരിപ്പ് – ½ കപ്പ്
ചെറിയ ഉള്ളി – 6 എണ്ണം
പച്ചമുളക് – 2 എണ്ണം
തക്കാളി – 1 എണ്ണം
മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ
മുളകുപൊടി – ½ ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – കുറച്ച്
അരക്കാൻ
തേങ്ങ ചിരണ്ടിയത് – ½ കപ്പ്
ജീരകം – ½ ടീസ്പൂൺ
വെളുത്തുള്ളി – 2
താളിക്കാൻ
വെളിച്ചെണ്ണ – 1 ടേബിൾസ്പൂൺ
കടുക് – ½ ടീസ്പൂൺ
വറ്റൽമുളക് – 2 എണ്ണം
കറിവേപ്പില – കുറച്ച്
തയ്യാറാക്കുന്ന വിധം
തുവരപ്പരിപ്പ് കഴുകി മഞ്ഞൾപ്പൊടി ചേർത്ത് കുക്കറിൽ നന്നായി വേവിക്കുക.
മുരിങ്ങക്ക കഷണങ്ങളാക്കി അരിയുക.
ഒരു പാത്രത്തിൽ മുരിങ്ങക്ക, ചെറിയ ഉള്ളി, പച്ചമുളക്, തക്കാളി, ഉപ്പ് എന്നിവ ചേർത്ത് വേവിക്കുക.
തേങ്ങ, ജീരകം, വെളുത്തുള്ളി എന്നിവ അരച്ചെടുക്കുക.
വേവിച്ച പരിപ്പ് മുരിങ്ങക്കയിൽ ചേർത്ത് ഇളക്കുക.
ശേഷം അരച്ച തേങ്ങ മിശ്രിതവും മുളകുപൊടിയും ചേർത്ത് കുറച്ച് സമയം തിളപ്പിക്കുക.
ഒരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക.
വറ്റൽമുളകും കറിവേപ്പിലയും ചേർത്ത് താളിച്ച് കറിയിലേക്ക് ഒഴിക്കുക.മുരിങ്ങക്ക പരിപ്പ് കറി റെഡി.
.jpg)

