ഔഷധ മൂല്യമുള്ള ഒരു മോരു കാച്ചിയത് തയ്യാറാക്കിയാലോ ?

mor

ചേരുവകൾ

ഇഞ്ചി ഒരു ചെറിയ കഷണം
ചുക്ക് ഒരു ചെറിയ കഷണം
കടുക് കാൽ ടീസ്പൂൺ
ജീരകം കാൽ ടീസ്പൂൺ
പച്ചമുളക് രണ്ടെണ്ണം
റെഡ് ചില്ലി ഒന്ന്
മഞ്ഞൾ പൊടി ഒരു കാൽ ടീസ്പൂൺ
കുരുമുളകുപൊടി കാൽ ടീസ്പൂൺ
ജീരക പൊടി  കാൽ ടീസ്പൂൺ 
ഉലുവ പൊടി ഒരു കാൽ ടീസ്പൂൺ
ഉപ്പ് പാകത്തിന്
കറിവേപ്പില  ധാരാളം

തയാറാക്കുന്ന വിധം

വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം അതിലേക്ക് കടുക് , ജീരകം,ഉലുവ ഗ്രീൻ  ചില്ലി , റെഡ് ചില്ലി , കുറച്ചു മഞ്ഞൾപ്പൊടി ഉപ്പ്, കുരുമുളകുപൊടി, ഉലുവ പൊടി,ജീരകപ്പൊടി എല്ലാം ചേർത്ത് ഒന്നു വഴറ്റുക. ഇനി അതിലേക്ക് മോരും ആവശ്യത്തിന് വെള്ളവും ചേർത്ത് ഒന്ന് ചെറുതായി ചൂടാക്കുക.നല്ല ഔഷധ മൂല്യമുള്ള മോര് കാച്ചിയത് റെഡി ആയി. 

Tags