അച്ചാറില്‍ പൂപ്പല്‍ വരാറുണ്ടോ...? ഇത് ചെയ്താല്‍ മതി

ShrimpPickle

എന്ത് ഉപയോഗിച്ചാണോ അച്ചാര്‍ ഇടുന്നത് അവ നന്നായി കഴുകി വെള്ളം തുടച്ചു വേണം അച്ചാറിടാന്‍. നാരങ്ങ, മാങ്ങ, വെളുത്തുള്ളി, നെല്ലിക്ക തുടങ്ങി എന്തുമാവട്ടെ ഇവയില്‍ വെള്ളം തീരെയില്ലെന്ന് ഉറപ്പു വരുത്തുക തന്നെ വേണം. ഒന്നു വെയിലത്ത് വച്ചുണക്കിയെടുത്താല്‍ പൂപ്പല്‍ പിന്നെ ഏഴയലത്തു വരില്ല. 

tRootC1469263">

അച്ചാര്‍ ഉണ്ടാക്കുമ്പോള്‍ നല്ലെണ്ണ ധാരാളമുപയോഗിക്കുക.

 അച്ചാര്‍ ഭരണിയിലോ കുപ്പിയിലോ ആവട്ടെ ഇങ്ങനെ ഇട്ടു വയ്ക്കുമ്പോള്‍ അച്ചാര്‍ കുപ്പിയ്ക്കു മുകളില്‍ എണ്ണ തെളിഞ്ഞു നില്‍ക്കുന്നതും പൂപ്പല്‍ ഒഴിവാക്കുന്നതാണ്. 

അച്ചാറുകള്‍ ഗ്ലാസ് ഭരണിയിലോ ഗ്ലാസ് കുപ്പികളിലോ തന്നെ നിറച്ചു വയ്ക്കുക. പ്ലാസ്റ്റിക് ഭരണികളും കുപ്പികളും ഉപയോഗിക്കാതിരിക്കുക. 

ഭരണിയോ കുപ്പിയോ എന്താണെങ്കിലും കഴുകി വെയിലത്തു വച്ചു നന്നായി ഉണക്കി വയ്ക്കുക. ശേഷം ഇതിലേക്ക് അച്ചാറുകള്‍ നിറയ്ക്കാവുന്നതാണ്. 

അച്ചാര്‍ അടങ്ങിയ ഭരണികള്‍ ആഴ്ചയില്‍ ഒരു ദിവസമെങ്കിലും വെയിലത്തു വയ്ക്കുന്നതും നല്ലതാണ്. അച്ചാറിടുമ്പോള്‍ കറിവേപ്പില അതുപോലെയങ്ങ് ഇടാതിരിക്കുക.

കറിവേപ്പില വറുത്ത ശേഷമോ ഉണക്കിയ ശേഷമോ അച്ചാറില്‍ ഇടാവുന്നതാണ്. 

ഉണങ്ങിയ സ്പൂണ്‍ മാത്രം അച്ചാറിലിടുക. ഇടയ്ക്കിടെ കുപ്പിയോ ഭരണിയോ തുറന്നു നോക്കാതിരിക്കുക. കുറച്ചു മാത്രം ഒരു പാത്രത്തിലേക്ക് എടുത്ത് അതുപയോഗിക്കാവുന്നതാണ്. 

ഫ്രിഡ്ജില്‍ വച്ചാലും പൂപ്പല്‍ വരാതിരിക്കുന്നതാണ്. 


പൂപ്പല്‍ വന്നു കഴിഞ്ഞാല്‍ എന്തു ചെയ്യും?

അച്ചാറില്‍ പൂപ്പല്‍ വന്നു പോയാല്‍ ഇനി എന്തു ചെയ്യും. പൂപ്പല്‍ ഉള്ള ഭാഗം ഉണങ്ങിയ സ്പൂണ്‍ കൊണ്ട് കോരിയെടുക്കുക. അതിനു ശേഷം എള്ളെണ്ണയും വിനാഗിരിയും ചൂടാക്കി ഒഴിക്കുക.

ശേഷം ഭരണി വെയിലത്ത് തലകുത്തനെ വയ്ക്കുക. അച്ചാറിന്റെ മുകള്‍ ഭാഗത്തേക്ക് എണ്ണ തങ്ങിനില്‍ക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ചെയ്യുമ്പോള്‍ മൂടിക്കിടയിലൂടെ എണ്ണ പുറത്തേക്കു ഊര്‍ന്നിറങ്ങാതെ ശ്രദ്ധിക്കേണ്ടതാണ്. 

Tags