ചൂടൻ മിക്സഡ് വെജിറ്റബിള്‍ സൂപ്പ് ഉണ്ടാക്കിയാലോ ?
Nov 29, 2024, 09:25 IST
ആവശ്യമായ ചേരുവകള്‍
തക്കാളി
ക്യാരറ്റ്
ഗ്രീന്‍ പീസ്
ബീന്‍സ്
കോവയ്ക്ക
ഉപ്പ്
ജീരകപ്പൊടി – അര ടീസ്പൂണ്‍
കുരുമുളക് പൊടി – അര ടീസ്പൂണ്‍
ഓയില്‍ – ഒരു ടീസ്പൂണ്‍
കറിവേപ്പില
തയ്യാറാക്കുന്ന രീതി
പച്ചക്കറികളെല്ലാം ചെറുതായി അരിഞ്ഞത് മൂന്ന് കപ്പ് എടുക്കുക. ഇവയെല്ലാം ഒരു പ്രഷര്‍ കുക്കറില്‍ രണ്ട് കപ്പ് വെള്ളവും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കാം. പച്ചക്കറികൾ നന്നായി വെന്ത ശേഷം ഇവ ഉടച്ചെടുക്കുക. ഇതിലേക്ക് അൽപം എണ്ണയും കറിവേപ്പിലയും ജീരകപ്പൊടിയും കുരുമുളക് പൊടിയും ചേര്‍ക്കാം. ഓയിൽ ഓരോരുത്തരുടെ ഇഷ്ടത്തിന് അനുസരിച്ച് ഒഴിവാക്കാവുന്നതേയുള്ളൂ. ആവശ്യമെങ്കില്‍ അല്‍പം ഉപ്പ് കൂടി ചേര്‍ക്കാം. ആരോഗ്യപ്രദമായ ‘മിക്സഡ് വെജിറ്റബിള്‍ സൂപ്പ്’ ഇങ്ങനെ തയ്യാറാക്കി ചൂടോടെ തന്നെ കുടിക്കാം.