മിക്സഡ്‌ ഫ്രൂട്ട്സ് പച്ചടി ഉണ്ടാക്കി നോക്കൂ…

EggplantPachadi

ആവശ്യമുള്ള ചേരുവകള്‍

പൈനാപ്പിൾ
മുന്തിരി
ബ്ലൂബെറി
സ്ട്രോബെറി
പഴം
മാങ്ങ
തേങ്ങ ചിരകിയത്
പച്ചമുളക്
ഉപ്പ്
വെളിച്ചെണ്ണ
ജീരകം
വറ്റൽമുളക്
ചെറിയഉള്ളി
കടുക്
തൈര്
ശർക്കരപാനി
കറിവേപ്പില

പാകം ചെയ്യുന്ന വിധം

ചെറിയ കഷ്ണങ്ങളാക്കി മുറിച്ച മുന്തിരി ഒഴികെയുള്ള പഴങ്ങൾ എല്ലാം വെള്ളം, മഞ്ഞൾപൊടി, ഉപ്പ്, പച്ചമുളക് അരിഞ്ഞത് എന്നിവ ചേർത്ത് നന്നായി വേവിക്കുക. മാറ്റി വച്ച മുന്തിരി ഇതിലേക്ക് ചേർത്ത് ഇളക്കി യോജിപ്പിക്കുക. അരക്കപ്പ് തേങ്ങ ചിരകിയതിലേക്ക് ജീരകം, കടുക് എന്നിവ ചേർത്ത് അരച്ചെടുത്ത് ഈ അരപ്പ് നേരത്തെ വേവിച്ചുവച്ചതിലേക്ക് ചേർത്തിളക്കുക.

tRootC1469263">

മറ്റൊരു പാത്രത്തിൽ വെളിച്ചെണ്ണ ചൂടാക്കി ചെറിയുള്ളി, കറിവേപ്പില, വറ്റൽമുളക്, കടുക് എന്നിവയിട്ട് വഴറ്റിയ ശേഷം തയാറാക്കി വച്ച അരപ്പിലേക്ക് ചേർത്ത് മിക്സ്‌ ചെയ്യുക. ഇതിലേക്ക് 2 സ്പൂൺ തൈര് ചേർക്കുക. നന്നായി ഇളക്കിയ ശേഷം 1 ടീസ്പൂൺ ശർക്കര പാനി കൂടി ചേർത്ത് ഇളക്കി യോജിപ്പിച്ചാൽ നല്ല സ്വാദുള്ള മിക്സഡ്‌ ഫ്രൂട്ട്സ് പച്ചടി റെഡി.

Tags