പഴങ്ങൾ ബാക്കിയുണ്ടോ? എങ്കിൽ മിക്സഡ് ഫ്രൂട്ട് ജാം ഉണ്ടാക്കിയാലോ?
Apr 11, 2026, 11:20 IST
ചേരുവകൾ
പപ്പായ- ഒരു കഷ്ണം
പൈനാപ്പിൾ- ഒരു കഷ്ണം
തണ്ണിമത്തൻ- ഒരു കഷ്ണം
വാഴപ്പഴം- ഒരു കഷ്ണം
ചിക്കൂ- ഒരു കഷ്ണം
സ്റ്റാർ ഫ്രൂട്ട്- ഒരു കഷ്ണം
നാരങ്ങ- ഒരു കഷ്ണം
അൽപം വെള്ളം
പഞ്ചസാര
തയ്യാറാക്കുന്ന വിധം
പഞ്ചസാര അലിയുന്നതുവരെ വെള്ളവും പഞ്ചസാരയും ചേർത്ത് തിളപ്പിക്കുക. ഓരോ കപ്പ് പൈനാപ്പിളിനൊപ്പം അതേ അളവിൽ പഞ്ചസാര ചേർക്കുക. പൈനാപ്പിൾ ക്യുബ് ഷേപ്പിൽ നുറുക്കി 5 -10 മിനിറ്റ് ഷുഗർ സിറപ്പിൽ ഇട്ടു തിളപ്പിക്കുക. ചെറിയ തീയിൽ തിളപ്പിക്കുക. മറ്റു ഫ്രൂട്ട്സും ഇടുക. സ്റ്റാർ ഫ്രൂട്ടും വാഴപ്പഴവും അവസാനം ചേർക്കുക. പൈനാപ്പിളും ഷുഗർ സിറപ്പും തണുത്തതിനു ശേഷം സ്റ്റാർ ഫ്രൂട്ടും വാഴപ്പഴവും നുറുക്കി ഇട്ടു നാരങ്ങാ നീര് ഒഴിക്കുക. സൂക്ഷിച്ചു മിക്സ് ചെയ്യുക. നന്നായി തണുത്ത ശേഷം വിളമ്പുക.
.jpg)

