പുതിനയില കൊണ്ടൊരു ജ്യൂസ് ആയാലോ ?

gfds

വേണ്ട ചേരുവകള്‍…

    ഓറഞ്ച് നീര് ഒരു കപ്പ്
    നാരങ്ങാ നീര് രണ്ട് ടേബിള്‍ സ്പൂണ്‍
    പുതിനയില അരക്കപ്പ്
    പഞ്ചസാര രണ്ട് ടേബിള്‍ സ്പൂണ്‍
    സോഡ ഒരു കപ്പ്

തയ്യാറാക്കുന്ന വിധം…

ആദ്യം മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ വെള്ളം ചേര്‍ത്ത് പുതിന അരച്ചെടുക്കുക. പുതിന അരച്ചത് ഒരു പാത്രത്തിലേക്കു മാറ്റി നാരങ്ങാനീരും ഓറഞ്ച് നീരും പഞ്ചസാരയും ഓരോന്നായി ചേര്‍ത്തു യോജിപ്പിക്കുക. വിളമ്പുന്നതിനു തൊട്ടുമുന്‍പ് സോഡ ചേര്‍ക്കുക.

 

Tags