വ്യത്യസ്തമായ ടെൻഡർ കോക്കനട്ട് മിന്റ് ഡ്രിങ്ക്
ആവശ്യമായ സാധനങ്ങൾ
1. ഇളനീർ (സ്പൂണ് കൊണ്ട് കോരിയെടുക്കാൻ പാകത്തിന്) - രണ്ട് എണ്ണം
2. കറുത്ത കസ്കസ് - ഒരു ടീസ്പൂണ്
3. പുതിനയില (നുള്ളിയെടുത്തത്) - പത്ത് എണ്ണം
4. നാരങ്ങാനീര് - അര ടീസ്പൂണ്
5. പഞ്ചസാര - ആവശ്യത്തിന് ചേർക്കുക
6. ഐസ്ക്യൂബ്സ് - ആവശ്യത്തിന്
തയാറാക്കുന്ന വിധം
അര കപ്പ് വെള്ളത്തിൽ കസ്കസ് അഞ്ചു മിനിട്ട് കുതിരാൻ വയ്ക്കുക. മിക്സിയിൽ ഇളനീർവെള്ളവും പുതിനയിലയും നാരങ്ങാനീരും പഞ്ചസാരയും ഐസ്ക്യൂബ്സും ചേർത്തടിക്കുക.
ചെറുതായി മുറിച്ച ഇളനീർക്കഷണങ്ങൾ ഗ്ലാസിലേക്ക് കുറച്ച് ഇട്ട് കുതിർത്ത കസ്കസ് കാൽ ടീസ്പൂണ് ചേർത്ത് അതിലേക്ക് അടിച്ച മിശ്രിതം അരിച്ചൊഴിക്കുക. ഒരു ഡ്രിങ്കാണിത്.
.jpg)

