അഞ്ചു മിനിറ്റിൽ ഒരു മിനി കേക്ക്
അവശ്യ ചേരുവകൾ
പഞ്ചസാര -1/2 കപ്പ്
മുട്ട -2
വെള്ളം – ആവശ്യത്തിന്
യീസ്റ്റ് -ഒരു ടീസ്പൂൺ
ഗോതമ്പ് പൊടി -1 കപ്പ്
കാരറ്റ് – ഒരെണ്ണം ഗ്രേറ്റ് ചെയ്തത്
വാനില എസെൻസ് – ഒരു ടീസ്പൂൺ
നെയ്യ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേയ്ക്ക് മുട്ട പൊട്ടിച്ചൊഴിക്കാം. അതിലേയ്ക്ക് പഞ്ചസാര, യീസ്റ്റ്, അര കപ്പ് ചെറു ചൂടൂവെള്ളം എന്നിവ ചേർത്ത് നന്നായി ഇളക്കാം. ഗോതമ്പ് പൊടി, ഉപ്പ്, വാനില എസൻസ്, കാരറ്റ് ഗ്രേറ്റ് ചെയ്തത് എന്നിവ കൂടി ചേർത്തിളക്കി മാവ് തയാറാക്കാം. ഇനി ഇത് ഒരു മണിക്കൂർ മാറ്റി വെയ്ക്കാം. ചെറിയ ഗ്ലാസിലോ, ഇഡ്ഡലി പാത്രത്തിലോ നെയ്യ് പുരട്ടി മാവൊഴിച്ച് വേവിച്ചെടുക്കാം. ആവിയിൽ വേവിക്കുന്നതിനാൽ പൂർണമായും വെന്തു എന്ന് ഉറപ്പാക്കിയതിനു ശേഷം മാത്രം അടുപ്പിൽ നിന്നും മാറ്റാം. കുറഞ്ഞ തീ വയ്ക്കാൻ ശ്രദ്ധിക്കണം.
.jpg)

