അരിക്ക് പകരം മറ്റൊരു ആരോഗ്യകരമായ തിരഞ്ഞെടുപ്പ്; ഉച്ചഭക്ഷണത്തിൽ ഈ ധാന്യം പരീക്ഷിക്കാം
Oct 19, 2026, 20:40 IST
ചേരുവകൾ
- ഫോക്സ്ടെയിൽ മില്ലറ്റ് (തിന) – 1 കപ്പ്
- കാരറ്റ് – 1 എണ്ണം
- ബീൻസ് – 6 എണ്ണം
- ഗ്രീൻപീസ് – ¼ കപ്പ്
- സവാള – 1 എണ്ണം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ
- ജീരകം – ½ ടീസ്പൂൺ
- എണ്ണ – 1 ടീസ്പൂൺ
- ഉപ്പ്, വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
1. തിന നന്നായി കഴുകി വെള്ളം വാർത്ത് മാറ്റിവയ്ക്കുക.
2. പാനിൽ എണ്ണ ചൂടാക്കി ജീരകവും സവാളയും ഇഞ്ചി-വെളുത്തുള്ളി പേസ്റ്റും വഴറ്റുക.
3. അരിഞ്ഞ പച്ചക്കറികൾ ചേർത്ത് അല്പം വഴറ്റുക.
4. തിനയും ആവശ്യത്തിന് വെള്ളവും ഉപ്പും ചേർത്ത് അടച്ചുവെച്ച് വേവിക്കുക.
5. ധാന്യം വെന്ത് വെള്ളം വറ്റിയാൽ ഇളക്കി ചൂടോടെ വിളമ്പാം.
.jpg)


