പാൽ കഞ്ഞി ഉണ്ടാക്കാം

Milk porridge can be made
Milk porridge can be made

ആവശ്യ സാധനങ്ങൾ:

ഉണക്കലരി – ഒരു കപ്പ്
തേങ്ങ – ഒന്ന്
ജീരകം ചതച്ചത് – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്

തയാറാക്കുന്ന വിധം:

ഉണക്കലരി നന്നായി കഴുകി വൃത്തിയാക്കി രണ്ടു മണിക്കൂർ വെള്ളത്തിൽ നല്ലപോലെ കുതിർത്ത് വയ്ക്കുക. നന്നായി കുതിർന്ന അരി കൈകൊണ്ടു തരി തരിയായി പൊടിച്ച് എടുക്കുക.

tRootC1469263">

ഒരു മൂടി തേങ്ങ ചിരകിയതിലേക്ക് ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സിയിൽ അരച്ചെടുക്കുക. ഇതിലെ ഒന്നാം തേങ്ങാപ്പാൽ മാറ്റിവയ്ക്കുക.
അധികമുള്ള തേങ്ങാപ്പീരയിലേക്കു വീണ്ടും രണ്ടു കപ്പു വെള്ളം ചേർത്ത് അരച്ച് അരിച്ചെടുത്തു രണ്ടാം തേങ്ങാപ്പാലും പിഴിഞ്ഞെടുക്കുക.

ആദ്യം അരി രണ്ടു കപ്പ് വെള്ളവും രണ്ടാം തേങ്ങാപ്പാലും ചേർത്തു വേവിക്കുക. നന്നായി വെന്തു കഴിയുമ്പോൾ ജീരകം ചതച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളക്കുക.

ശേഷം ഒന്നാം തേങ്ങാപ്പാലും ചേർത്തു തിളപ്പിക്കുക. കഞ്ഞിക്ക് കട്ടി കൂടുതലാണെങ്കിൽ ആവശ്യത്തിനു വെള്ളം കൂടി ചേർത്ത് തിളപ്പിച്ചെടുക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ തീ ഓഫ് ചെയ്യാം. പാൽ കഞ്ഞി തയാർ.

Tags