മിൽക്ക് പേഡ ഇനി ഇഷ്ടം പോലം കഴിക്കാം

Milk Peda can now be eaten as much as you like.

ചേരുവകൾ

    പാൽപ്പൊടി - 2 കപ്പ്
    നെയ്യ് - 1 ടേബിൾ സ്പൂൺ
    ശർക്കരപ്പൊടി അല്ലെങ്കിൽ നാട്ടുമധുരം - 2 ടേബിൾ സ്പൂൺ
    ഏലക്കായ പൊടി - 1/4 ടീസ്പൂൺ
    ജാതിക്ക - ചെറിയൊരു കഷ്ണം 
    പാൽ - 3 ടേബിൾ സ്പൂൺ
    പഞ്ചസാര പൊടിച്ചത് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    ഒരു ചീനച്ചട്ടിയിൽ  2 കപ്പ് പാൽപ്പൊടി ചേർത്ത് ചെറിയ തീയിൽ വച്ച് ഇളക്കാം.ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് പാൽപ്പൊടി നല്ല പൊൻനിറമാകുന്നതുവരെ തുടർച്ചയായി വറുത്തെടുക്കാം.
    പാൽപ്പൊടിക്ക് തവിട്ട് കലർന്ന പൊൻനിറം വരുമ്പോൾ അതിലേക്ക് ശർക്കരപ്പൊടി, ഏലക്കായ പൊടി, അല്പം ജാതിക്ക പൊടിച്ചത് എന്നിവ ചേർക്കാം. ഇവയെല്ലാം നന്നായി യോജിക്കുന്നത് വരെ ഇളക്കണം.
    ഈ മിശ്രിതത്തിലേക്ക് 3 ടേബിൾ സ്പൂൺ പാൽ ചേർത്ത് നന്നായി ഇളക്കിയാൽ അതൊരു കട്ടിയുള്ള പരുവത്തിൽ വരും.
    മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് മാറ്റി അല്പം ചൂടാറാൻ അനുവദിക്കാം.
    ചൂടാറിയ ശേഷം ചെറിയ ഉരുളകളായി എടുത്ത് കൈകൾ കൊണ്ട് മെല്ലെ അമർത്തി ഒരു സിലിണ്ടർ ആകൃതിയിൽ മാറ്റാം.
    ഇങ്ങനെ തയ്യാറാക്കിയ പേഡകൾ ഒരു തട്ടിലെ പഞ്ചസാര പൊടിയിൽ ഇട്ട് എല്ലാ ഭാഗവും നന്നായി പൊതിയത്തക്ക വിധം ഉരുട്ടിയെടുക്കാം.

tRootC1469263">

Tags