പാലും റവയും വീട്ടിൽ ഉണ്ടോ ? എങ്കിൽ തയ്യാറാക്കാം രുചിയൂറും ഹൽവ
Jun 25, 2024, 17:35 IST
ചേരുവകൾ:
റവ - അര കപ്പ്
പഞ്ചസാര -1 കപ്പ്
പാൽ -2 കപ്പ്
നെയ്യ് - അര കപ്പ്
പിസ്താ /അണ്ടിപ്പരിപ്പ് -അലങ്കരിക്കാൻ
ഉപ്പ് -ഒരു നുള്ള്
ഉണ്ടാക്കുന്ന വിധം:
ഒരു കുഴിയുള്ള പാനിലേക്ക് പിസ്താ/ അണ്ടിപ്പരിപ്പ് ഒഴികെയുള്ള എല്ലാ ചേരുവകളും ഇട്ടു സ്റ്റൗവ് ഓൺ ചെയ്ത് ഒരു മരത്തവി കൊണ്ട് കുറച്ചു നേരം ഇളക്കി കൊടുക്കണം. തിളച്ചു വരുമ്പോൾ കട്ട കെട്ടാതെ ഇളക്കിക്കൊണ്ടേ ഇരിക്കണം. എല്ലാം യോജിച്ചു കുറുകി വന്നാൽ തീ ഓഫ് ആക്കി സെറ്റ് ആവാൻ വേണ്ടി നെയ്യ് തടവിയ ഒരു പാത്രത്തിലേക്ക് മാറ്റാം. മുകളിൽ പിസ്താ വെച്ച് അലങ്കരിക്കാം. അര മണിക്കൂറിനു ശേഷം ഇഷ്ടാനുസരണം മുറിച്ചെടുക്കാം. മിൽക്ക് ഹൽവ റെഡി.