പാൽ പിരിയുന്നത് ഇനി പതിവാകില്ല; ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഇങ്ങനെ ചെയ്യൂ

Production of milk adulterated with chemicals for five years: Factory shut down in Gujarat, five arrested


മലയാളികളുടെ ചായപ്രിയവും അതിഥികളെ സൽക്കരിക്കാനുള്ള മനസ്സും എന്നും എടുത്തുപറയേണ്ടതാണ്. എന്നാൽ അതിഥികളെ വരവേൽക്കാൻ കരുതിവയ്ക്കുന്ന പാൽ പെട്ടെന്ന് പിരിഞ്ഞുപോയാൽ ഉണ്ടാകുന്ന ബുദ്ധിമുട്ട് ചെറുതല്ല. ഫ്രിഡ്ജിൽ വെച്ചാൽ പോലും പലപ്പോഴും ഈ പ്രശ്നം ഉണ്ടാകാറുണ്ട്. പാലിന്റെ ഫ്രഷ്നസ് നിലനിർത്താനും കേടാകാതെ ദീർഘനേരം സൂക്ഷിക്കാനും സഹായിക്കുന്ന ചില ലളിതമായ പൊടിക്കൈകൾ താഴെ പറയുന്നവയാണ്.


പാക്കറ്റ് പാൽ ആണെങ്കിലും ഫാമിൽ നിന്ന് നേരിട്ട് വാങ്ങുന്ന പാൽ ആണെങ്കിലും, വാങ്ങിയ ഉടൻ തന്നെ തിളപ്പിച്ച് വയ്ക്കുന്നത് ബാക്ടീരിയകളുടെ വളർച്ച തടയാൻ സഹായിക്കും. പാൽ തിളപ്പിച്ച ശേഷം തണുക്കാൻ വയ്ക്കണം. തണുത്തിനു ശേഷം മാത്രം വേണം ഫ്രിഡ്ജിലേക്ക് മാറ്റാൻ.

പലരും പാൽ ഫ്രിഡ്ജിന്റെ ടൂളിലുള്ള കള്ളികളിലാണ് വയ്ക്കാറുള്ളത്. എന്നാൽ ഫ്രിഡ്ജ് തുറക്കുമ്പോഴെല്ലാം വാതിലിലെ താപനിലയിൽ മാറ്റമുണ്ടാകുന്നത് ഇത്തരത്തിൽ വയ്ക്കുന്ന പാൽ പെട്ടെന്ന് കേടാകാൻ കാരണമാകും. അതുകൊണ്ട് ഫ്രിഡ്ജിന്റെ ഉൾവശത്തുള്ള തണുപ്പ് കൂടിയ ഭാഗത്ത് പാൽ പാത്രം വയ്ക്കാൻ ശ്രദ്ധിക്കാം.

പൂർണ്ണമായും വൃത്തിയുള്ള പാത്രങ്ങളിൽ വേണം പാൽ തിളപ്പിക്കുകയും സൂക്ഷിക്കുകയൂം ചെയ്യേണ്ടത്. നേരിയ തോതിൽ പഴയ പാലിന്റെ അംശമോ സോപ്പിന്റെ അംശമോ പാത്രത്തിലുണ്ടെങ്കിൽ അതും പാൽ പിരിയാൻ കാരണമാകും.

ഫ്രിഡ്ജ് ഇല്ലെങ്കിൽ പാൽ ഓരോ 5-6 മണിക്കൂർ കൂടുമ്പോഴും തിളപ്പിച്ചു വയ്ക്കുന്നത് നല്ലതാണ്. എന്നാൽ ഓരോ തവണ തിളപ്പിക്കുമ്പോഴും പാൽ പാത്രം നന്നായി അടച്ചു വേണം വയ്ക്കാൻ.

നേരിട്ടുള്ള സൂര്യപ്രകാശമോ ശക്തമായിട്ടുള്ള കൃത്രിമ വെളിച്ചമോ പാലിന്റെ ഗുണമേന്മ കുറയ്ക്കാൻ സാധ്യതയുണ്ട്. വെളിച്ചം തട്ടുന്നത് പാലിന്റെ രുചി മാറാനും വിറ്റാമിനുകൾ നശിക്കാനും ഇടയാക്കും. അതിനാൽ പാൽ എപ്പോഴും ഇരുണ്ടതും തണുപ്പുള്ളതുമായ സ്ഥലത്ത് വേണം സൂക്ഷിക്കാൻ.

പാൽ തിളപ്പിക്കുമ്പോൾ അല്പം വെള്ളം ചേർക്കണം, ഇത് പാത്രം അടിയിൽ പിടിക്കാതിരിക്കാൻ സഹായിക്കും. പാൽ പാത്രത്തിൽ നിന്ന് എടുത്ത ശേഷം ബാക്കി വന്ന പാൽ ഒരിക്കലും തിരിച്ചു പാക്കറ്റിലേക്കോ പ്രധാന പാത്രത്തിലേക്കോ വീണ്ടും ഒഴിക്കരുത്.

Tags