പാലിൽ മായം ഉണ്ടോ ? വീട്ടിൽ തന്നെ തിരിച്ചറിയാൻ ലളിത മാർഗങ്ങൾ

Production of milk adulterated with chemicals for five years: Factory shut down in Gujarat, five arrested

 നമ്മുടെ ജീവിതത്തിൽ അനിവാര്യമായ ഭക്ഷ്യവസ്തുവാണ് പാൽ. കുട്ടികളിൽ നിന്ന് മുതിർന്നവരെ വരെ എല്ലാവരും ആശ്രയിക്കുന്നതിനാൽ, പാലിന്റെ ഗുണനിലവാരം ആരോഗ്യത്തിന് നിർണായകമാണ്. എന്നാൽ ലാഭലോഭം കാരണം ചിലർ പാലിൽ ഡിറ്റർജന്റ്, യൂറിയ, മാൾട്ടോഡെക്‌സ്‌ട്രിൻ പോലുള്ള ഹാനികരമായ രാസവസ്തുക്കൾ കലർക്കുന്ന പ്രവണത വർധിച്ചുവരുന്നു. ഇത്തരം മായങ്ങൾ കണ്ടെത്താൻ ലാബ് പരിശോധനകൾ മാത്രമല്ല നമ്മുടെ ജീവിതത്തിൽ അനിവാര്യമായ ഭക്ഷ്യവസ്തുവാണ് പാൽ. കുട്ടികളിൽ നിന്ന് മുതിർന്നവരെ വരെ എല്ലാവരും ആശ്രയിക്കുന്നതിനാൽ, പാലിന്റെ ഗുണനിലവാരം ആരോഗ്യത്തിന് നിർണായകമാണ്. എന്നാൽ ലാഭലോഭം കാരണം ചിലർ പാലിൽ ഡിറ്റർജന്റ്, യൂറിയ, മാൾട്ടോഡെക്‌സ്‌ട്രിൻ പോലുള്ള ഹാനികരമായ രാസവസ്തുക്കൾ കലർക്കുന്ന പ്രവണത വർധിച്ചുവരുന്നു. ഇത്തരം മായങ്ങൾ കണ്ടെത്താൻ ലാബ് പരിശോധനകൾ മാത്രമല്ല, വീട്ടിൽ തന്നെ ചില ലളിതമായ രീതികളിലൂടെ ഒരളവുവരെ തിരിച്ചറിയാൻ കഴിയും., വീട്ടിൽ തന്നെ ചില ലളിതമായ രീതികളിലൂടെ ഒരളവുവരെ തിരിച്ചറിയാൻ കഴിയും.

.പാലിൽ കലർത്തുന്ന ഡിറ്റർജന്റ്, മാൾട്ടോഡെക്‌സ്‌ട്രിൻ തുടങ്ങിയ മായങ്ങൾ കണ്ടെത്താൻ സഹായിക്കുന്ന പ്രായോഗികമായ മാർഗ്ഗങ്ങളും വീഡിയോകളും FSSAI പുറത്തിറക്കിയിട്ടുണ്ട്.

.പ്ലെയിൻ ഗ്ലാസ് പോലുള്ള ചരിഞ്ഞ പ്രതലത്തിൽ ഒരു തുള്ളി പാൽ വയ്ക്കണം.

.ശുദ്ധമായ പാൽ വെളുത്ത ഒരു അടയാളം അവശേഷിപ്പിച്ചുകൊണ്ട് സാവധാനം നിലനിൽക്കുകയോ ഒഴുകുകയോ ചെയ്യും.

.വെള്ളത്തിൽ ചേർന്ന പാൽ ഒരു അടയാളവും അവശേഷിപ്പിക്കാതെ ഉടനടി ഒഴുകും.

ഡിറ്റർജന്റ് എങ്ങനെ തിരിച്ചറിയാം?

പാലിൽ ഡിറ്റർജന്റ് കലർന്നിട്ടുണ്ടോ എന്ന് സംശയിക്കാൻ പ്രധാനമായും രണ്ട് വഴികളാണുള്ളത്. പാൽ നന്നായി കുലുക്കുമ്പോൾ അമിതമായി പത വരികയോ, അല്ലെങ്കിൽ പാലിന് സോപ്പിന്റെ രുചിയോ രാസവസ്തുക്കളുടെ രുചിയോ അനുഭവപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ അതിൽ മായം കലർന്നിട്ടുണ്ടാകാം. പാലിലെ ഡിറ്റർജന്റിന്റെ സാന്നിധ്യം ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. കൂടാതെ ഇത് വായ, തൊണ്ട, വൃക്കകൾ എന്നിവയ്ക്കും ദോഷകരമാണ്.

മാൾട്ടോഡെക്‌സ്‌ട്രിൻ (Maltodextrin)

പാലിലെ മാൾട്ടോഡെക്‌സ്‌ട്രിൻ സാന്നിധ്യം വീട്ടിൽ കണ്ടെത്തുന്നത് അല്പം പ്രയാസകരമാണ്. എന്നാൽ ഇത് പാലിന്റെ പോഷകഗുണം കുറയ്ക്കുകയും പ്രോട്ടീൻ, കാൽസ്യം തുടങ്ങിയ അവശ്യ ഘടകങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

പാലിലെ അമിതമായ പുളിപ്പ് (Acidity)

ബാക്ടീരിയകളുടെ സാന്നിധ്യം, അശാസ്ത്രീയമായ സംഭരണ രീതികൾ, യൂറിയ പോലുള്ള വസ്തുക്കളുടെ സാന്നിധ്യം എന്നിവ പാലിലെ അസിഡിറ്റി കൂട്ടാൻ കാരണമാകുന്നു. ഇത് പാലിന്റെ ഗുണനിലവാരത്തെ ദോഷകരമായി ബാധിക്കുന്നു.

ലളിതമായ വീട്ടറിവുകൾ

അമിതമായ പത, പുളിച്ച മണം, രുചി വ്യത്യാസം എന്നിവ ശ്രദ്ധിക്കുന്നത് വഴി പാലിലെ മായം ഒരു പരിധിവരെ തിരിച്ചറിയാം. എന്നാൽ ഇവ പൂർണ്ണമായും ശാസ്ത്രീയമല്ല.

പാൽ തിളപ്പിക്കുമ്പോൾ ശ്രദ്ധിക്കുക

പാൽ ചൂടാക്കുമ്പോൾ അസാധാരണമായി പിരിഞ്ഞു പോകുന്നത് അതിൽ ഉയർന്ന അളവിൽ അസിഡിറ്റിയോ മായമോ ഉണ്ടെന്നതിന്റെ സൂചനയാണ്. വീട്ടിൽ വെച്ച് പാൽ ചൂടാക്കി ഇത് പരിശോധിക്കാവുന്നതാണ്.

ലബോറട്ടറി പരിശോധന

മായം തിരിച്ചറിയാൻ വീട്ടിലെ പരിശോധനകൾ സഹായിക്കുമെങ്കിലും, ഏറ്റവും കൃത്യമായ ഫലങ്ങൾ ലഭിക്കുന്നതിന് ലബോറട്ടറി പരിശോധനകൾ തന്നെ നടത്തേണ്ടതാണ്.

Tags