വായിലിട്ടാല്‍ അലിഞ്ഞു പോകുന്ന പുഡിങ്
Dec 30, 2025, 10:50 IST
ചേരുവകള്‍
പാല്‍ - രണ്ടര കപ്പ്
കോണ്‍ഫ്‌ളോര്‍ - കാല്‍ കപ്പ്
പഞ്ചസാര- അര കപ്പ്
കോഫ് പൗഡര്‍ - ഒന്നര സ്പൂണ്
ഉണ്ടാക്കുന്ന വിധം
ആദ്യം കുറച്ചു പാലെടുത്ത് അതിലേക്ക് കോണ്‍ഫ്‌ളോര്‍ ചേര്‍ത്തിളക്കി യോജിപ്പിച്ചു വയ്ക്കുക. ഒരു പാനില്‍ വെള്ളമൊഴിച്ച് അതിലേക്ക് പഞ്ചസാര ചേര്‍ത്തു തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞു ബ്രൗണ്‍ നിറമാകുന്നതു വരെ ഇളക്കുക. വെള്ളം വറ്റി പഞ്ചസാര നന്നായി അലിഞ്ഞതിനു ശേഷം കോണ്‍ഫ്‌ളോര്‍ ചേര്‍ത്തു വച്ചിരിക്കുന്ന പാല്‍ ഒഴിച്ചു കൊടുക്കുക
tRootC1469263">നന്നായി ഇളക്കുക. ഇതിലേക്ക് കാപ്പിപ്പൊടി കൂടെ ചേര്‍ത്തു കുറുക്കിയെടുക്കുക. ശേഷം തണുക്കാന്‍ മാറ്റിവയ്ക്കാം. ഇത് സെര്‍വിങ് ബൗളിലേക്ക് മാറ്റി ഫ്രിഡ്ജില്‍ വച്ചു തണുപ്പിച്ചു കഴിക്കുക. അടിപൊളി രുചിയുള്ള കോഫി പുഡിങ് റെഡി.
.jpg)


