വായിലിട്ടാൽ അലിഞ്ഞുപോകും..ഈ ഹൽവ

Kozhikode Halwa can be easily made at home
Kozhikode Halwa can be easily made at home

ആവശ്യമുള്ള സാധനങ്ങൾ
തവിട് കളയാത്ത ഗോതമ്പ്-ഒരു കപ്പ്(ഒരു ദിവസം വെള്ളത്തിൽ കുതിർത്തത്)
പഞ്ചസാര-രണ്ട് കപ്പ്
വെള്ളം-അര കപ്പ്
കശുവണ്ടിപ്പരിപ്പ്- കാൽ കപ്പ്
നെയ്യ്- മുക്കാൽ കപ്പ്
ഏലക്കാപ്പൊടി- അര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം
കുതിർത്ത ഗോതമ്പ് അൽപ്പം വെള്ളം ചേർത്ത് മിക്സിയിൽ അരയ്ക്കുക. ഇത് ഒരു അരിപ്പയിൽ അരിച്ച് പാത്രത്തിലേക്ക് മാറ്റുക. ഇതേ ഗോതമ്പ് ഒരു പ്രാവശ്യം കൂടി മിക്സിയിൽ അരച്ച് അരിപ്പയിൽ അരിച്ച് പാത്രത്തിലേക്ക് ഒഴിക്കുക. പാത്രം അടച്ച് ഒരു രാത്രി മുഴുവൻ സൂക്ഷിക്കുക.
അടിവശം കുഴിവുള്ള കട്ടിയുളള പാത്രത്തിൽ വെളളവും പഞ്ചസാരയും എടുത്ത് ചെറിയ തീയിൽ പഞ്ചസാര പാനിയാകുന്നതുവരെ തിളപ്പിക്കുക. പഞ്ചസാര അലിഞ്ഞ് പാനിയായി കഴിയുമ്പോൾ തീ കുറച്ച ശേഷം അതിലേക്ക് ഗോതമ്പ് അരിച്ചെടുത്തത് ഒഴിക്കാം. ഗോതമ്പ് കൂട്ട് കട്ടിയാകാൻ തുടങ്ങുമ്പോൾ ഏലയ്ക്കാപൊടിച്ചതും ഒരു ടേബിൾ സ്പൂൺ നെയ്യും ചേർത്തിളക്കുക. ഇങ്ങനെ ഓരോ മിനിറ്റ് ഇടവിട്ട് ഒരു ടേബിൾ സ്പൂൺ നെയ്യ് വീതം ചേർത്ത് കാൽകപ്പ് നെയ്യ് മുഴുവൻ ചേർക്കണം. ഹൽവ കട്ടിയായി കഴിയുമ്പോൾ കശുവണ്ടിപ്പരിപ്പും ചേർത്തിളക്കി വാങ്ങി വയ്ക്കാം. ഇത് ഒരു പ്ലയിറ്റിലേക്ക് മാറ്റി മുറിച്ച് വിളമ്പാം.

tRootC1469263">

Tags