ആ ഹിറ്റ് കോംമ്പോ വീണ്ടും; മോഹൻലാലിന് നായികയായി മീര ജാസ്മിൻ
‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തിയും മോഹൻലാലും ഒന്നിക്കുന്ന അടുത്ത ചിത്രത്തിന് തുടക്കം കുറിച്ചു. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക്ക് ഉസ്മാനാണ് ചിത്രം നിർമ്മിക്കുന്നത്. നിരവധി വിജയ ചിത്രങ്ങൾ നിർമ്മിച്ചിട്ടുളള ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപത്തി ഒന്നാമത്തെ ചിത്രം കൂടിയാണിത്.
tRootC1469263">വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാൽ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തിൽ മീര ജാസ്മിനാണ് നായിക. 13 വർഷങ്ങൾക്ക് ശേഷമാണ് മോഹൻലാലിൻറെ നായികയായി മീര ജാസ്മിൻ എത്തുന്നത്. 2013 ൽ സിദ്ധിഖിന്റെ സംവിധാനത്തിൽ എത്തിയ 'ലേഡീസ് ആൻഡ് ജെന്റിൽമാൻ' എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചത്. സത്യൻ അന്തിക്കാട് ചിത്രമായ ഹൃദയപൂർവം സിനിമയിൽ കാമിയോ റോളിലും നടി എത്തിയിരുന്നു.
ഒരുകാലത്ത് മലയാള സിനിമയിലെ ഹിറ്റ് കോംമ്പോ ആയിരുന്നു മീരാ ജാസ്മിനും മോഹൻലാലും. രസതന്ത്രം, ഇന്നത്തെ ചിന്താ വിഷയം, തുടങ്ങിയ സിനിമകൾ ഇന്നും ആരാധകരുടെ മനസിൽ മായാതെ നിൽക്കുന്നുണ്ട്. മോഹൻലാലും മീര ജാസ്മിനും വീണ്ടും ഒന്നിക്കുമ്പോൾ ആകാംക്ഷയിലാണ് ആരാധകർ.
അതേസമയം, പ്രസിദ്ധമായ വൈക്കം മഹാദേവ ക്ഷേത്രത്തിൽ നടന്ന തിരക്കഥാ പൂജയോടെയാണ് ചിത്രത്തിന്റെ ഔദ്യോഗികമായി തുടക്കം കുറിച്ചത്. തരുൺ മൂർത്തിയുടെ എല്ലാ ചിത്രങ്ങൾക്കും തുടക്കമിട്ടത് വൈക്കം മഹാദേവ ക്ഷേത്രത്തിലാണ്. ‘ഓപ്പറേഷൻ ജാവ’, ‘സൗദി വെള്ളക്ക’, ‘തുടരും’ എന്നീ ചിത്രങ്ങളാണ് തരുൺ മൂർത്തിയുടെ മുൻ ചിത്രങ്ങൾ. തികച്ചും ലളിതമായ ചടങ്ങിൽ ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകർ മാത്രം പങ്കെടുത്തു.
.jpg)


