മീൻ കറി കൂട്ടി മടുത്തോ? എങ്കിൽ ഇതാ മീൻ കൊണ്ട് കിടിലൻ പലഹാരം

Meen Pathiri

പത്തിരിക്ക്:

    അരിപൊടി – 2 കപ്പ്

    ചൂടുവെള്ളം – ആവശ്യത്തിന്

    ഉപ്പ് – ആവശ്യത്തിന്

മീൻ മസാലയ്ക്ക്:

    മീൻ – 300 ഗ്രാം (മത്തി/അയല/നെയ്മീൻ)

    സവാള – 2 എണ്ണം

    പച്ചമുളക് – 2 എണ്ണം

    ഇഞ്ചി – 1 ചെറിയ കഷണം

    വെളുത്തുള്ളി – 4 അല്ലി

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    മുളകുപൊടി – 1 ടീസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    കറിവേപ്പില – ആവശ്യത്തിന്

    തേങ്ങ ചിരണ്ടിയത് – ½ കപ്പ്

    വെളിച്ചെണ്ണ – 2 ടേബിൾസ്പൂൺ

    ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    മീനിൽ അല്പം മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വേവിച്ചെടുക്കുക. മുള്ള് നീക്കി മീൻ പൊടിച്ചുവയ്ക്കുക.

    ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.

    മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല എന്നിവ ചേർത്ത് വഴറ്റുക.

    പൊടിച്ച മീനും തേങ്ങയും ചേർത്ത് നന്നായി ഇളക്കി 3–4 മിനിറ്റ് വേവിക്കുക. മസാല തയ്യാറായി.

    അരിപൊടിയിൽ ഉപ്പും തിളച്ച വെള്ളവും ചേർത്ത് പത്തിരിക്ക് വേണ്ട മാവ് കുഴയ്ക്കുക.

    മാവ് ചെറിയ ഉരുളകളാക്കി നേർത്ത പത്തിരിയായി പരത്തുക.

    ഒരു പത്തിരിയുടെ മുകളിൽ മീൻ മസാല കുറച്ച് വെച്ച് മറ്റൊരു പത്തിരി മുകളിൽ വയ്ക്കുക. അരികുകൾ നന്നായി അടയ്ക്കുക.

    ചട്ടിയിൽ കുറച്ച് എണ്ണ പുരട്ടി ഇരുവശവും മിതമായ തീയിൽ വേവിച്ചെടുക്കുക. മീൻ പത്തിരി റെഡി.

Tags