മലബാർ സ്പെഷ്യൽ ഇറച്ചി ചോറിന്റെ രഹസ്യക്കൂട്ട് അറിയാമോ?
ചേരുവകൾ:
ഇറച്ചി (ചിക്കൻ/ ബീഫ്) – ഒരു കിലോ
ബസ്മതി അരി – ഒരു കിലോ
സവാള – 2 എണ്ണം
തക്കാളി – 3 എണ്ണം
പച്ചമുളക്- 4എണ്ണം
ഇഞ്ചി – ഒന്ന്
വെളുത്തുള്ളി – 8 എണ്ണം
ഗരം മസാല – ഒന്നര ടേബിൾസ്പൂൺ
മല്ലിപൊടി – 2 ടേബിൾസ്പൂൺ
മുളക് പൊടി – ഒന്നര ടേബിൾസ്പൂൺ
കുരുമുളക് പൊടി – ഒരു ടേബിൾസ്പൂൺ
നെയ്യ് – 3 ടേബിൾസ്പൂൺ
എണ്ണ – 4 ടേബിൾസ്പൂൺ
മല്ലിയില -ആവശ്യത്തിന്
തൈര് – 2 ടേബിൾസ്പൂൺ
ഏലക്ക – 3 എണ്ണം
കറുവ പട്ട – 3 എണ്ണം
ഗ്രാമ്പു – 3 എണ്ണം
തയ്യാറാക്കുന്ന വിധം
ബസ്മതി അരി കഴുകി 10 മിനിറ്റ് വെള്ളത്തിൽ കുതിർത്തു വെക്കുക. കുക്കറിൽ ഇറച്ചി, സവാള, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചതച്ചത്, തക്കാളി, മല്ലിപ്പൊടി, മുളക്‌പൊടി, കുരുമുളക് പൊടി, ഗരം മസാല, ഉപ്പ് എന്നിവ ഇട്ട് നന്നായി മിക്‌സ് ചെയ്ത് വേവിക്കുക.
ഇറച്ചിയുടെ വേവിനനുസരിച്ച് വിസിൽ അടിക്കാവുന്നതാണ്. ശേഷം ഒരു പാത്രത്തിൽ ഏലയ്ക്ക, കറുവപട്ട, ഗ്രാമ്പു എന്നിവ ചേർത്ത് അരി തിളപ്പിക്കുക.
അരി മുക്കാൽ വേവാകുമ്പോൾ ഇതിലേക്ക് മസാല ചേർക്കാം. ഇതിന് മുകളിലായി മല്ലിയിലയും ഗരംമസാലപൊടിയും ഇട്ട് രണ്ടു മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.
.jpg)

