ഊണിനു ശേഷം കഴിക്കാൻ ശര്‍ക്കര വരട്ടി വീട്ടിലുണ്ടാക്കാം

sharkkara varatti
sharkkara varatti

ചേരുവകള്‍

നേന്ത്രക്കായ – 3 എണ്ണം

ശര്‍ക്കര – 6 എണ്ണം

മഞ്ഞള്‍പ്പൊടി – 1/2 ടേബിള്‍ സ്പൂണ്‍

ചുക്ക് പൊടിച്ചത് – 1/2 ടേബിള്‍ സ്പൂണ്‍

ജീരകം പൊടിച്ചത് – 1/2 ടേബിള്‍ സ്പൂണ്‍

എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

sharkkara varatti

തയാറാക്കുന്ന വിധം

നേന്ത്രക്കായ തൊലി കളഞ്ഞ് ചെറിയ കഷണങ്ങള്‍ ആക്കുക.മഞ്ഞള്‍പ്പൊടി ഇട്ട വെള്ളത്തില്‍ അര മണിക്കൂര്‍ വയ്ക്കുക.ഒരു പാനില്‍ എണ്ണ ചൂടാക്കി കായ വറത്ത് കോരി മാറ്റി വയ്ക്കുക.ഒരു പാത്രത്തില്‍ ശര്‍ക്കര കുറച്ച് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കുക.

tRootC1469263">

അതിനുശേഷം ഉരുക്കിയ ശര്‍ക്കര അരിച്ചെടുക്കുക.അരിച്ചെടുത്ത ശര്‍ക്കര പാനി പാത്രത്തില്‍ ഒഴിച്ച് ചെറിയ തീയില്‍ കുറുക്കി എടുക്കുക.

കുറുകുമ്പോള്‍ കായ വറുത്തത് ഇട്ട് നന്നായി ഇളക്കി യോജിപ്പിക്കുക.അതിനുശേഷം തീ അണച്ചു ഒരു മിനിറ്റ് വയ്ക്കുക.അതിലേക്ക് ചുക്ക്, ജീരകം പൊടിച്ചത് എന്നിവ ഇട്ട് നന്നായി ഇളക്കി കൊടുക്കുക.

Tags