മയോനൈസ് എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം

google news
Mayonnaise


ചേരുവകൾ 

    വെള്ളുതുള്ളി -3-5 അല്ലി
    എണ്ണ. - സൺഫ്ലവർ ഓയിൽ,ഒലിവ് ഓയിൽ തുടങ്ങിയവയൊക്കെ ഉപയോഗിക്കാം(ഒന്നര റ്റീകപ്പ്)
    മുട്ട. -4
    വെളള വിനാഗരി -3 റ്റെബിൾ സ്പൂൺ
    ഉപ്പ് -പാകത്തിനു


തയ്യാറാക്കുന്ന വിധം 

ഒരു ബ്ലെൻടെർ അല്ലെങ്കിൽ അപ്പർ ലിട് തുറാക്കാവുന്ന മിക്സിയുടെ ജാർ എടുക്കുക.ഓയിലൊഴികെ എല്ലാം ജാറിൽ ഇട്ട്(ബ്ലെൻടറിലിട്ട് ) നന്നായി അടിക്കുക.


3 മിനുറ്റിനു ശേഷം അപ്പർ ലിട് തുറന്ന് ഓയിൽ കുറെശ്ശെ ഒഴിച്ച് കൊടുക്കുക.ബ്ലെൻടിങ്ങ് നിർത്തരുത്. മിക്സിയിലാണെങ്കിലും അങ്ങനെ തന്നെ.കുറച്ച് സമയം കഴിയുമ്പോൾ നല്ല തിക്കും,സ്മൂത്തും ആയി ഒരു മിക്സ് ആകും. അപ്പൊ ബ്ലെൻടിങ്ങ് നിർത്താം.(മിക്സി ഓഫ് ചെയ്യാം).


ശെഷം വായു കടക്കാത കുപ്പിയിലാക്കി സൂക്ഷിക്കാം. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതായിരിക്കും കൂടുതൽ നല്ലത്.2 ആഴ്ചക്ക് ഉള്ളിൽ ഉപയോഗിച്ച് തീർക്കുന്നത് ആകും കൂടുതൽ നല്ലത്. ആവശ്യമനുസരിച്ച് അളവ് കുറച്ചും ഉണ്ടാക്കാം


അങ്ങനെ നമ്മുടെ മയോണൈസ് തയ്യാർ.

Tags