മയൊണൈസ് പ്രിയരേ, ശ്രദ്ധിക്കുക: അമിതമായാൽ നിങ്ങളുടെ ആരോഗ്യം അപകടത്തിലാകും!

Mayonnaise lovers, be careful: too much can put your health at risk!
Mayonnaise lovers, be careful: too much can put your health at risk!

സാധാരണയായി സാൻഡ്‌വിച്ചുകൾ, ബർഗറുകൾ, സലാഡുകൾ, ഫ്രഞ്ച് ഫ്രൈസ് എന്നിവയുടെ രുചി കൂട്ടാൻ ഉപയോഗിക്കുന്ന ഒരു ജനപ്രിയ സോസാണ് മയൊണൈസ്. മുട്ടയുടെ മഞ്ഞയും എണ്ണയും വിനാഗിരിയും ചേർത്താണ് ഇത് പ്രധാനമായും ഉണ്ടാക്കുന്നത്. അതിൻ്റെ ക്രീമി ഘടനയും രുചിയും കാരണം ലോകമെമ്പാടും ഇതിന് വലിയ പ്രചാരമുണ്ട്.എന്നാൽ, മയോണൈസ് അമിതമായി ഉപയോഗിക്കുന്നത് ആരോഗ്യപരമായ നിരവധി വെല്ലുവിളികൾക്ക് കാരണമായേക്കാം. മയോണൈസിൻ്റെ പ്രധാന ചേരുവയായ എണ്ണയുടെ അളവ് വളഉയർന്ന കാലറി മുതൽ ഫാറ്റി ആസിഡ് ഘടന വരെയുള്ള മയോണൈസിനെ ഒന്ന് സൂക്ഷിക്കുന്നതാണ് ഉത്തമം. ഹൃദയാരോഗ്യത്തിന് മാത്രമല്ല മൊത്തത്തിലുള്ള ആരോഗ്യത്തിനും അത് നല്ലതായിരിക്കും. മയോണൈസിനെക്കുറിച്ചുള്ള പ്രധാനപ്പെട്ട ആശങ്കകളിൽ ഒന്ന് കൂടിയ കാലറിയാണെന്ന് സീനിയർ ഇന്റർവെൻഷനൽ കാർഡിയോളജിസ്റ്റ് ആയ ഡി. മദൻ മോഹൻ പറയുന്നു. മയോണൈസ് ഒരു കറി പോലെ ഒഴിച്ചു കഴിക്കുന്നവർ മനസ്സിലാക്കാത്തത്, കൊളസട്രോൾ പണി തരുമെന്നാണ്.രെ കൂടുതലായതിനാൽ, ഇത് ഉയർന്ന കലോറിയും കൊഴുപ്പും ഉള്ള ഒരു ഭക്ഷണമാണ്.

tRootC1469263">

മുട്ടയും വിനാഗിരിയും എണ്ണയും ചേർത്താണ് മയോണൈസ് ഉണ്ടാക്കുന്നത്. അടുക്കളയിലെ സാധാരണ വിഭവങ്ങൾ കൊണ്ടു തന്നെ ഉണ്ടാക്കുന്നതിനാൽ ഇതിന് ആരാധകരും ഏറെയാണ്. മയോണൈസ് സാൻഡ്‌വിച്ചുകൾ, സലാഡുകൾ എന്നിവയിൽ ഉപയോഗിക്കുന്നതിന് ഒപ്പം തന്നെ ഡിപ്പ് ആയും ഉപയോഗിക്കുന്നു. നിലവിൽ കേരളം മുഴുവൻ മന്തി ഫാൻസ് ആണെന്നാണ് പറയാറുള്ളത്, ആ ഇഷ്ടത്തിനു പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ഈ മയോണൈസ് തന്നെയാണ്.

 ചെറിയ അളവ് മയോണൈസിൽ തന്നെ വലിയ അളവ് കാലറി അടങ്ങിയിട്ടുണ്ട്. ഒരു ടേബിൾ സ്പൂൺ മയോണൈസിൽ ഏകദേശം 90 കാലറിയുണ്ട്.  ആ സ്ഥിതിക്ക് മയോണൈസ് ധാരാളം ഉപയോഗിച്ചാൽ ശരീരത്തിൽ കൂടുതൽ കാലറി എത്തുകയും അത് ശരീരഭാരം വർധിക്കാൻ കാരണമാകുകയും ചെയ്യും. കാലക്രമേണ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റെയും അളവ് കൂടും. പ്രമേഹം, ഹൃദ്രോഗം പോലെയുള്ള പ്രശ്നങ്ങൾക്ക് ഇത് കാരണമാകുകയും ചെയ്യും.

 പല മയോണൈസിലും പൂരിത കൊഴുപ്പുകളും ട്രാൻസ്ഫാറ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് മോശം കൊളസ്ട്രോൾ എന്ന് അറിയപ്പെടുന്ന എൽ ഡി എൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ കാരണമാകുന്നു. ഉയർന്ന അളവിലുള്ള എൽഡിഎൽ കൊളസ്ട്രോൾ ധമനികളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു. ഇത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കൂട്ടും. അതേസമയം, ഒലിവ് ഓയിൽ പോലെയുള്ള ആരോഗ്യകരമായ എണ്ണകൾ ഉപയോഗിച്ച് നിർമിക്കുന്ന മയോണൈസ് ഉപയോഗിക്കുന്നത് ഈ അപകടസാധ്യത കുറയ്ക്കും.

 സ്ഥിരമായി മയോണൈസ് ഉപയോഗിക്കുന്നത് ശരീരഭാരം വർധിക്കുന്നതിന് കാരണമാകുന്നു. അമിതമായി മയോണൈസ് കഴിച്ചാൽ അതിൻ്റെ ഉയർന്ന കാലറി ഉള്ളടക്കം ശരീരഭാരം കൂട്ടും. ശരീരഭാരം കൂടുമ്പോൾ അത് ഉയർന്ന എൽഡിഎൽ കൊളസ്ട്രോളിന് കാരണമാകുകയും ഹൃദ്രോഗസാധ്യത വർധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടു തന്നെ മയോണൈസ് വളരെ സൂക്ഷിച്ച് വേണം ഉപയോഗിക്കാൻ. ആരോഗ്യത്തിന് ഉതകുന്ന വിധത്തിൽ മയോണൈസ് കഴിക്കുന്നത് നല്ലതാണ്. പഴങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ, ലീൻ പ്രോട്ടീനുകൾ എന്നിവയുമായി ചേർത്ത് മയോണൈസ് കഴിച്ചാൽ പ്രതികൂല ഫലങ്ങൾ ഒഴിവാക്കാൻ കഴിയും. അതേസമയം, കുറച്ചുകൂടി ആരോഗ്യകരമായ മറ്റ് ഓപ്ഷനുകൾ വേണമെങ്കിൽ മയോണൈസിന് പകരം ഗ്രീക്ക് തൈര്, അവോക്കാഡോ സ്പ്രെഡുകൾ, ഒലിവ് ഓയിൽ ഉപയോഗിച്ചുള്ള മയോണൈസ് എന്നിവ പരിഗണിക്കാവുന്നതാണ്. ഇത്തരം ബദലുകൾ ഹൃദയാരോഗ്യത്തിന് കൂടുതൽ കരുതൽ നൽകുകയും ചെയ്യുന്നുവെന്ന് മണികൺ‍ട്രോളിനു നൽകിയ ലേഖനത്തിൽ ഡോക്ടർ ഡി. മദൻ മോഹൻ പറയുന്നു.

Tags