പായസങ്ങളിലെ താരം: മട്ട അരി പായസം ഉണ്ടാക്കാം, രുചിയിൽ ഒന്നാമത്!

matta ari paayasam


മട്ട അരി – ½ കപ്പ്
വെള്ളം – 3 കപ്പ്
പാൽ – 1 ലിറ്റർ
പഞ്ചസാര – ¾ കപ്പ്
നെയ് – 2 ടേബിൾ സ്പൂൺ
ഏലക്ക പൊടി – ½ ടി സ്പൂൺ
കശുവണ്ടി – 10–12 എണ്ണം
മുന്തിരി – 1 ടേബിൾ സ്പൂൺ

മട്ട അരി നന്നായി കഴുകി പ്രഷർ കുക്കറിൽ 3–4 വിസിൽ വരെ വേവിക്കുക. വേവിച്ച അരി ഒരു പാത്രത്തിൽ എടുത്ത് പാൽ ചേർത്ത് മീഡിയം തീയിൽ ഇളക്കി പാകം ചെയ്യുക. പാൽ കുറച്ച് കട്ടിയാകുമ്പോൾ പഞ്ചസാര ചേർത്ത് വീണ്ടും ഇളക്കി പാകം വരുമ്പോൾ ഏലക്ക പൊടി ചേർക്കുക. ഒരു പാനിൽ നെയ് ചൂടാക്കി കശുവണ്ടിയും മുന്തിരിയും വഴറ്റി പായസത്തിലേക്ക് ചേർക്കുക. ചൂടായോ തണുത്തോ ഉപയോഗിക്കാം.

tRootC1469263">

Tags