ഒരു പറ ചോറുണ്ണാൻ ,രുചിയൂറും മത്തി പൊള്ളിച്ചത് തയ്യാറാക്കിയാലോ


ചേരുവകൾ
ചാള (മത്തി) - 4 എണ്ണം
ഉള്ളി അരിഞ്ഞത് - 1ഗ്ലാസ്
പച്ചമുളക് - 4 എണ്ണം
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് - 1 സ്പൂൺ
മുളകുപൊടി - 1സ്പൂൺ
മഞ്ഞൾ പൊടി - 1/2സ്പൂൺ
ഗരം മസാല - 1/2സ്പൂൺ
പെരുംജീരകം പൊടി - 1/2സ്പൂൺ
തക്കാളി - 1
നാരങ്ങാനീര് - 1സ്പൂൺ
നാളികേര പാൽ - 1/2 മുറി തേങ്ങയുടെ
ഉപ്പ്, കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ,,,,,
മീനിൽ മുളകുപൊടി,1/2 സ്പൂൺ മഞ്ഞൾ പൊടി, ഉപ്പ്, നാരങ്ങാനീര് ഇവ ചേർത്തു
പുരട്ടി 15- 20 മിനിറ്റു കഴിഞ്ഞു
ഫ്രൈ ചെയ്തു എടുക്കുക.
ഇതേ ഓയിലിൽ ഉള്ളി , പച്ചമുളക്,
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വഴറ്റുക
ഇതിലേക് മുളകുപൊടി, മഞ്ഞൾ,
ഉപ്പ് ,മസാല, പെരുംജീരകം,
ഇട്ടു മൂപ്പിക്കുക . തക്കാളി ചേർത്തു
എണ്ണ തെളിയുന്നവരെ വഴറ്റുക.
ഇനി നാളികേര പാൽ ചേർത്ത്
വറ്റികഴിഞ്ഞാൽ ചാള ഫ്രൈ ചേർത്തു മസാലയിൽ പൊത്തി വെക്കുക.
ഒരു വാഴയില വാട്ടി എടുത്തു അതിൽ മത്തി മസലയോട് കൂടി ഇട്ടു ഒരു പാനിൽ 1സ്പൂൺ ഓയിൽ ഒഴിച്ചു അതിൽ പൊള്ളിച്ചു എടുക്കുക..