കിടിലന്‍ മസാലപപ്പടം തയ്യാറാക്കിയാല്ലോ
Apr 2, 2025, 13:35 IST


ആവശ്യമുള്ള സാധനങ്ങള്‍
പപ്പടം (വലുത്) -അഞ്ചെണ്ണം
സവാള നുറുക്കിയത് -രണ്ട് ടേബിള്‍ സ്പൂണ്‍
തക്കാളി നുറുക്കിയത് -രണ്ട് ടേബിള്‍
സ്പൂണ്‍
പച്ചമുളക് അരിഞ്ഞത് -ഒന്ന്
മുളകുപൊടി -ഒരു നുള്ള്
മല്ലിയില നുറുക്കിയത് -ഒരു ടേബിള്‍
സ്പൂണ്‍
തയ്യാറാക്കുന്ന വിധം
ചൂടായ തവയില്‍ അല്പം എണ്ണയൊഴിക്കുക. അതിലേക്ക് പപ്പടം ചേര്‍ത്ത് തിരിച്ചും മറിച്ചുമിട്ട് ചുട്ടെടുക്കുക. വേവുമ്പോള്‍ രണ്ട് വശവും തവി വെച്ച് അമര്‍ത്തണം. പൊങ്ങിവരാതിരിക്കാന്‍ വേണ്ടിയാണിങ്ങനെ ചെയ്യുന്നത്. ശേഷം പാത്രത്തിലേക്ക് മാറ്റി ഓരോ പപ്പടത്തിനുമുകളിലും സവാള, തക്കാളി, പച്ചമുളക്, മല്ലിയില എന്നിവയിട്ടശേഷം ഉപ്പും മുളകുപൊടിയും തൂവിക്കൊടുക്കാം. ആവശ്യമെങ്കില്‍ അല്പം ചാട്ട്മസാലയും സേവും വിതറാം.