ചൂട് മസാലദോശ കഴിച്ചാലോ?

dosa
dosa
ചേരുവകൾ
ദോശ മാവ്
ഉപ്പ് – ആവശ്യത്തിന്
നെയ്യ്
മസാലയ്ക്ക് ആവശ്യമായ ചേരുവകൾ
വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
കടുക് – 1 ടീസ്പൂൺ
വറ്റൽ മുളക് – 3 എണ്ണം
കറിവേപ്പില – 2 തണ്ട്
ഇഞ്ചി (ചെറുതായി അരിഞ്ഞത്)– 1 ½ ടേബിൾ സ്പൂൺ
പച്ചമുളക് – 4 എണ്ണം
സവാള – 4 എണ്ണം
ഉരുളക്കിഴങ്ങ് (പുഴുങ്ങിയത്)– 4 എണ്ണം
tRootC1469263">
കാരറ്റ് – 1
മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
മല്ലിയില – ½ കപ്പ്
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഫ്രൈ പാനിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴി‍ച്ച് ഒരു ടീസ്പൂൺ കടുക് ഇട്ട് പൊട്ടിക്കുക. ശേഷം തീ കുറച്ച് വറ്റൽമുളക്, കുറച്ച് കറിവേപ്പില, ചെറുതായി അരിഞ്ഞ ഇഞ്ചിയും പച്ചമുളകും ഇട്ട് ഇതെല്ലാം ഒന്ന് വാടിക്കഴിയുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന സവാള ചേർക്കാം. സവാള പെട്ടെന്ന് വഴന്നു വരാൻ വേണ്ടി ഉപ്പ് ചേർത്തു കൊടുക്കാം. ഇതിന്റെ കൂടെ അര ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ചേർത്ത് ഇളക്കുക. ഇത് വഴന്ന് വരുന്ന സമയത്ത് പുഴുങ്ങി വച്ചിരിക്കുന്ന ഉരുളക്കിഴങ്ങിന്റെ തൊലി കളയാം. ഇനി സവാളയിലേക്ക് നമുക്ക് കാൽ കപ്പ് വെള്ളം ഒഴിച്ചു കൊടുക്കാം. സവാള നന്നായി കുഴഞ്ഞു വന്നുകഴിയുമ്പോൾ കാരറ്റ് ചേർക്കാം. അതിനുശേഷം പൊടിച്ചു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി മിക്സ് ചെയ്യാം. അര ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ചേർത്തിളക്കുക. ഇനി ഒരു അരക്കപ്പ് വെള്ളം കൂടി ചേർത്ത് നന്നായി ഇളക്കുക. കുറച്ചു മല്ലിയില കൂടി ചേർക്കാം. ഇനി ഉപ്പും വെള്ളവും വേണമെങ്കിൽ ആവശ്യത്തിന് വീണ്ടും ചേർക്കുക. മസാല റെഡി.
ദോശക്കല്ല് നന്നായി ചൂടായശേഷം ദോശ മാവ് പരത്തി പുറമെ നെയ് പുരട്ടി മൊരിഞ്ഞു വരുന്ന ദോശയിലേക്ക് മസാല വച്ച് മടക്കിയെടുത്താൽ കിടിലൻ മസാല ദോശ റെഡി

Tags