മസാല വട ഇഷ്ടമാണോ? എരിവുള്ള ഈ സ്റ്റൈൽ ട്രൈ ചെയ്യൂ

masalavada

 ചേരുവകൾ

കടല പരിപ്പ് – 1 കപ്പ്

കറുവപ്പട്ട – ചെറിയ കഷ്ണം

പച്ചമുളക് – 3എണ്ണം

വെളുത്തുള്ളി – 3 അല്ലി

ഇഞ്ചി – ചെറിയ കഷ്ണം

പെരുംജീരകം – 1 ടീസ്പൂൺ

സവാള -1 അരിഞ്ഞത്

കറിവേപ്പില – അരിഞ്ഞത് ആവശ്യത്തിന്

മല്ലിയില – അരിഞ്ഞത് ആവശ്യത്തിന്

കായപ്പൊടി – 1/8 ടീസ്പൂൺ

ഉപ്പ് – 1/2 ടീസ്പൂൺ

tRootC1469263">

എണ്ണ – വറുക്കാൻ അവിശ്യത്തിന്

തയ്യാറാക്കുന്ന വിധം

പരിപ്പ് കുതിർക്കാൻ വെള്ളത്തിൽ ഇടുക. മിക്‌സിയുടെ ജാറിൽ കറുവപ്പട്ട, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, പെരുംജീരകം എന്നിവ ഒരുപാട് അരയാത്ത രീതിയിൽ അരച്ചെടുക്കുക. അതിലേക്ക് കുതിർത്ത പരിപ്പ് ചേർത്ത് അരച്ചെടുക്കണം. ഒരുപാട് അരഞ്ഞ് കുഴഞ്ഞ് പോകാതെ കുറച്ച് തരുതരിപ്പായി വേണം അരച്ചെടുക്കാൻ. അരച്ചെടുത്ത ഈ മാവിന്റെ കൂട്ടിലേക്ക് സവാള അരിഞ്ഞത് ചേർക്കുക. അതിലേക്ക് കായപ്പൊടി, കറിവേപ്പില, മല്ലിയില , ഉപ്പ് ചേർക്കുക. ഇത് മിക്‌സ് ചെയ്ത് വൃത്തത്തിൽ പരിപ്പ് വടയുടെ ആകൃതിയിൽ പരത്തി എടുക്കുക. പാനിൽ വെളിച്ചെണ്ണ ചൂടാക്കുക. വട്ടത്തിൽ പരത്തി എടുത്ത മാവ് ചൂടായ എണ്ണയിൽ വറുത്തെടുക്കുക.

Tags