പ്രഭാതഭക്ഷണത്തിനും വൈകുന്നേരത്തെ ചായയ്ക്കുമൊപ്പം കഴിക്കാൻ പറ്റിയ വ്യത്യസ്തമായൊരു പലഹാരം

Masala Poori

ചേരുവകൾ
- ഗോതമ്പുപൊടി – 2 കപ്പ്
- റവ – 1 ടീ സ്പൂൺ
- ഉരുളക്കിഴങ്ങ് – 2 എണ്ണം (പുഴുങ്ങി ഉടച്ചത്)
- സവാള – 1/2 മുറി (പൊടിയായി അരിഞ്ഞത്)
- മഞ്ഞൾപ്പൊടി – 1/2 ടീ സ്പൂൺ
- മുളകുപൊടി – 1 1/2 ടീ സ്പൂൺ വരെ (എരുവിന് അനുസരിച്ച്)
- ഗരം മസാല പൊടി – 1 1/2 ടീ സ്പൂൺ
- ജീരകം ചതച്ചത് – 1/2 ടീ സ്പൂൺ
- മല്ലിയില – 1 ടേബിൾ സ്പൂൺ (അരിഞ്ഞത്)
- കസൂരി മേത്തി – 2 നുള്ള് (ആവശ്യമെങ്കിൽ)
- എണ്ണ – പൂരി വറുക്കാൻ ആവശ്യത്തിന്
- വെള്ളം – മാവ് കുഴക്കാൻ ആവശ്യത്തിന്
- ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

സ്റ്റെപ്പ് 1: മാവ് തയ്യാറാക്കൽ
1. ഒരു പാത്രത്തിൽ ഗോതമ്പുപൊടി എടുക്കുക. ഇതിലേക്ക് റവ, പൊടിയായി അരിഞ്ഞ സവാള, മഞ്ഞൾപ്പൊടി, മുളകുപൊടി, ഗരം മസാല പൊടി, ചതച്ച ജീരകം, അരിഞ്ഞ മല്ലിയില, കസൂരി മേത്തി, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് കൈകൊണ്ട് നന്നായി തിരുമ്മി യോജിപ്പിക്കുക.
2. ഇതിലേക്ക് പുഴുങ്ങി പൊടിച്ചുവെച്ച ഉരുളക്കിഴങ്ങും ചേർത്ത് വീണ്ടും നന്നായി ഇളക്കുക.
സ്റ്റെപ്പ് 2: കുഴച്ചു വെക്കൽ ഈ മിശ്രിതത്തിലേക്ക് കുറേശ്ശെ വെള്ളം തളിച്ചു ചപ്പാത്തി മാവിനേക്കാൾ അല്പം കട്ടിയിൽ പൂരിക്ക് പാകത്തിന് കുഴച്ചെടുക്കുക. ഒടുവിൽ അല്പം എണ്ണ കൂടി പുരട്ടി മാവ് 15 മിനിറ്റ് മാറ്റി വെക്കുക.
സ്റ്റെപ്പ് 3: പരത്തി വറുത്തെടുക്കൽ
1. മാവസ് ചെറിയ ഉരുളകളാക്കി എടുത്ത് ഓരോന്നായി പൂരി വലിപ്പത്തിൽ പരത്തി എടുക്കുക.
2. ഒരു ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി പരത്തി വെച്ച പൂരി ഓരോന്നായി ഇട്ട് മീഡിയം തീയിൽ വറുത്തു കോരുക.
(ഉരുളക്കിഴങ്ങ് ചേർത്തിരിക്കുന്നത് കൊണ്ട് പൂരി പെട്ടെന്ന് തണുക്കാൻ സാധ്യതയുണ്ട്, അതിനാൽ ചൂടോടെ വിളമ്പുക). സ്വാദിഷ്ടമായ മസാല പൂരി തയ്യാർ! 

Tags