വൈകുന്നേരത്തെ ചായക്കൊപ്പം കഴിക്കാൻ ഒരു വെറൈറ്റി മസാല എഗ്ഗ് പാഴ്സൽ!

masala egg parcel

ചേരുവകൾ

    ചപ്പാത്തി – 4 എണ്ണം

    മുട്ട – 4 എണ്ണം

    സവാള – 2 എണ്ണം, ചെറുതായി അരിഞ്ഞത്

    തക്കാളി – 1 എണ്ണം, അരിഞ്ഞത്

    പച്ചമുളക് – 2 എണ്ണം

    ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

    മഞ്ഞൾപ്പൊടി – ¼ ടീസ്പൂൺ

    മുളകുപൊടി – ½ ടീസ്പൂൺ

    കുരുമുളകുപൊടി – ½ ടീസ്പൂൺ

    ഗരം മസാല – ½ ടീസ്പൂൺ

    കറിവേപ്പില – കുറച്ച്

    മല്ലിയില – കുറച്ച്

    ചീസ് – ½ കപ്പ്, optional

    മയോണൈസ് – 2 ടേബിൾസ്പൂൺ, optional

    ഉപ്പ് – ആവശ്യത്തിന്

    എണ്ണ/ബട്ടർ – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

    പാനിൽ അൽപം എണ്ണ ചൂടാക്കി ഇഞ്ചി-വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.

    സവാള ചേർത്ത് ഇളം ഗോൾഡൻ നിറമാകുന്നതുവരെ വഴറ്റുക.

    തക്കാളി, മഞ്ഞൾപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റുക.

    മുട്ട പൊട്ടിച്ച് ചേർത്ത് ഇളക്കി scrambled egg പോലെ തയ്യാറാക്കുക. മല്ലിയില ചേർത്ത് മാറ്റിവെക്കുക.

    ഒരു ചപ്പാത്തി പാനിൽ വെച്ച് ചെറുതായി ചൂടാക്കുക. നടുവിൽ മുട്ട മസാല വയ്ക്കുക.

    വേണമെങ്കിൽ മുകളിൽ കുറച്ച് ചീസ്, മയോണൈസ് എന്നിവ ചേർക്കുക.

    ചപ്പാത്തിയുടെ നാല് വശവും നടുവിലേക്ക് മടക്കി പാർസൽ പോലെ അടയ്ക്കുക.

    അല്പം ബട്ടർ/എണ്ണ പുരട്ടി മടക്കിയ ഭാഗം താഴേക്ക് വെച്ച് മീഡിയം തീയിൽ ഇരുവശവും ഗോൾഡൻ ബ്രൗൺ ആകുന്നതുവരെ ടോസ്റ്റ് ചെയ്യുക.
 

Tags