മസാല ദോശ ഇനി മുതൽ വീട്ടിലുണ്ടാക്കാം

dosa

ഇതിനാവശ്യമുള്ള സാധനങ്ങൾ

അരി – ഒരു 1കിലോ ഗ്രാം മുക്കാൽ ഭാഗം പച്ചരിയും കാൽഭാഗം പുഴുക്കലരിയും എടുക്കാം

ഉഴുന്ന് – കാൽ കിലോ ഗ്രാം

ഉപ്പ് – ആവശ്യത്തിന്

ഉരുളകിഴങ്ങ് – അര കിലോ ഗ്രാം

സവാള – അര കിലോ ഗ്രാം

തക്കാളി – രണ്ട്

പച്ചമുളക് – മൂന്ൻ

ഇഞ്ചി – ഒരു ചെറിയ കഷണം

കറിവേപ്പില – കുറച്ച്

tRootC1469263">

കടുക്‌ – കുറച്ച്

വറ്റൽമുളക് – 5

ഇനി ഇതുണ്ടാക്കുന്ന വിധം നോക്കാം

അരിയും ഉഴുന്നും നന്നായി കഴുകി എടുത്തു വെവ്വേറെ പാത്രങ്ങളിൽ 10മുതൽ 12 മണിക്കൂർ കുതിരാൻ വെക്കുക .നന്നായി കുതിര്ന്നതിനു ശേഷം
ആദ്യം ഉഴുന്നും പിന്നെ അരിയും വെവ്വേറെ മിക്സിയിൽ നന്നായി അരച്ചെടുക്കുക അതിനുശേഷം ഈ രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേർത്ത് പുളിക്കാൻ വെക്കുക.ആറുമണിക്കൂർ നേരമെങ്കിലും കുറഞ്ഞത്‌ വയ്ക്കണം

ഇനി അടുത്തതായി ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക.ഇതിനു കഷണങ്ങൾ ആക്കാം ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക്‌ ,വറ്റൽമുളകും മൂപ്പിച്ച്‌ അതിലേക്ക് പച്ചക്കറികൾ ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. വഴന്ൻ കഴിയുമ്പോൾ ഉരുളകിഴങ്ങ് പുഴുങ്ങിയത് ചേർക്കുക .ഇതാണ് ദോശക്ക് വേണ്ടിയുള്ള മസാലക്കൂട്ട്.

ഇനി നമുക്ക് ദോശ ഉണ്ടാക്കാം ഇതിനായി ദോശ കല്ലിൽ എണ്ണ പുരട്ടി ചൂടാകുമ്പോൾ മാവ് ഒഴിച്ച് കനം കുറച്ച് പരത്തി ( പറ്റുന്നത്ര കനം കുറയ്ക്കുക കനം കുറയുംന്തോറും നല്ല ക്രിസ്പി ആകും ) ഒരു വശം ചുവക്കുമ്പോൾ രണ്ട് സ്പൂൺ മസാലക്കൂട്ട് വച്ച് ദോശ മടക്കി രണ്ടറ്റവും അമർത്തി കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ച് എടുക്കുക .
മസാലദോശ റെഡി

Tags