ചായയ്ക്കൊപ്പം പൊളി കോമ്പോ; ചൂടൻ മസാല ബോണ്ട

A fantastic combo with tea: piping hot Masala Bonda.

ആവശ്യമായ ചേരുവകൾ

ഉരുളക്കിഴങ്ങ് (പുഴുങ്ങി ഉടച്ചത്)
കടലമാവ്
മസാലയ്ക്കായി സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, മല്ലിയില
ബേക്കിംഗ് പൗഡർ: ഒരു ടീസ്പൂൺ
ഉപ്പ്
മുളകുപൊടി
മഞ്ഞൾപ്പൊടി

തയ്യാറാക്കുന്ന വിധം

ആദ്യം ഫില്ലിങ് തയ്യാറാക്കാം. ഇതിനായി ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടച്ചുവയ്ക്കണം. ശേഷം ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റാം. ഉപ്പും മസാലപ്പൊടികളും ആവശ്യാനുസരണം ചേർക്കണം. അവസാനം മല്ലിയിലയും ചേർത്ത് മാറ്റിവയ്ക്കാം. ചൂടാറുമ്പോൾ ഉടച്ചുവച്ച ഉരുളക്കിഴങ്ങും ചേർത്ത് നന്നായി മിക്സ് ചെയ്യണം. ഇനി ഈ മസാല ചെറിയ ഉരുളകളാക്കി മാറ്റുക.

അടുത്തതായി മാവ് തയ്യാറാക്കണം. ഇതിനായി കടലമാവും വെള്ളവും ചേർത്ത് അധികം ലൂസല്ലാത്ത, കട്ടിയുള്ള മിശ്രിതം തയ്യാറാക്കുക. ഇതിലേക്ക് ഒരു ടീസ്പൂൺ ബേക്കിംഗ് പൗഡറും ചേർക്കാവുന്നതാണ്. ഇത് ഓപ്ഷണലാണ്. ഇനി ബോണ്ട വറുത്തെടുക്കാം. ഉരുളക്കിഴങ്ങ് ഉരുളകൾ തയ്യാറാക്കിയ മാവിൽ മുക്കി തിളച്ച എണ്ണയിലിട്ട് വറുക്കാം. സ്വർണ്ണനിറമാകുന്നത് വരെ വറുത്തെടുക്കുക.

Tags