എണ്ണയിൽ വറുക്കാത്ത ഹെൽത്തി സ്നാക്ക്
ചേരുവകൾ
വറുത്ത അരിപ്പൊടി: 1 ഗ്ലാസ്
വെള്ളം: 1 1/4 ഗ്ലാസ്
ചെറിയ ഉള്ളി / സവാള: 4 ടേബിൾസ്പൂൺ (അരിഞ്ഞത്)
വറ്റൽമുളക് ചതച്ചത്: ആവശ്യത്തിന്
വെളിച്ചെണ്ണ: 2 1/2 ടേബിൾസ്പൂൺ (മാവിലേക്ക് ഒഴിക്കാനും താളിക്കാനും ഉൾപ്പെടെ)
കടുക്: 1/2 ടി സ്പൂൺ
ജീരകം: 1 നുള്ള്
കറിവേപ്പില: ആവശ്യത്തിന്
ഉപ്പ്: പാകത്തിന്
തയ്യാറാക്കുന്ന വിധം
മാവ് തയ്യാറാക്കൽ:
ഒരു പാത്രത്തിൽ 1 1/4 ഗ്ലാസ് വെള്ളവും, പാകത്തിന് ഉപ്പും, എടുത്തു വെച്ചിരിക്കുന്ന വെളിച്ചെണ്ണയിൽ നിന്ന് 2 ടീസ്പൂൺ വെളിച്ചെണ്ണയും ചേർത്തിളക്കി തിളപ്പിക്കുക.
വെള്ളം തിളച്ചു വരുമ്പോൾ തീ കുറച്ചു വെച്ച് വറുത്ത അരിപ്പൊടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക.
ഇത് ഒരു വിധം തണുക്കുമ്പോൾ കൈകൊണ്ട് നന്നായി കുഴച്ച് സോഫ്റ്റ് ആയ മാവാക്കി ചെറിയ ഉരുളകളാക്കി ഉരുട്ടി എടുക്കുക.
ആവിയിൽ വേവിക്കൽ:
ഉരുട്ടി വെച്ചിരിക്കുന്ന കൊഴുക്കട്ട ഉരുളകൾ ഇഡ്ഡലി പാത്രത്തിലോ സ്റ്റീമറിലോ വെച്ച് ആവിയിൽ വേവിച്ചെടുക്കുക.
താളിച്ചെടുക്കൽ:
ഒരു പാൻ വെച്ച് ബാക്കിയുള്ള വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുകും ജീരകവും പൊട്ടിക്കുക.
ഇതിലേക്ക് അരിഞ്ഞ ഉള്ളിയും, വറ്റൽമുളക് ചതച്ചതും, കറിവേപ്പിലയും ചേർത്ത് നന്നായി മൂപ്പിക്കുക.
ഉള്ളി മൂത്തു വരുമ്പോൾ വേവിച്ചു വെച്ചിരിക്കുന്ന കൊഴുക്കട്ട ഉരുളകൾ ഇതിലേക്ക് ചേർത്ത് മസാലയിൽ നന്നായി മിക്സ് ചെയ്ത ശേഷം തീ ഓഫ് ചെയ്യാം.
ചൂടോടെ കഴിക്കാൻ അടിപൊളി മസാല കൊഴുക്കട്ട തയ്യാർ!
.jpg)

