ബാക്കി വന്ന ഇഡ്ഡലി ഉണ്ടോ? അഞ്ച് മിനിറ്റിൽ ഒരു വെറൈറ്റി ബ്രേക്ക്ഫാസ്റ്റ്

masaala Idli

ചേരുവകൾ

ഇഡ്ഡലി - 5 എണ്ണം കഷണങ്ങളാക്കി അരിഞ്ഞത്
സവാള - 1 ചെറുതായി അരിഞ്ഞത്
തക്കാളി - 1 എണ്ണം ചെറുതായി അരിഞ്ഞത്
മുളകുപൊടി - 1 ടീസ്പൂൺ
മല്ലിപ്പൊടി - 1/2 ടീസ്പൂൺ
ഗരം മസാല - 1/4 ടീസ്പൂൺ
വെളുത്തുള്ളി - ചെറുതായി അരിഞ്ഞത് 5 എണ്ണം.
മല്ലിയില - 2 തണ്ട്
ഉപ്പ്, വെളിച്ചെണ്ണ – ആവശ്യത്തിന്
തയാറാക്കുന്ന വിധം

tRootC1469263">

ഇഡ്ഡലി ആദ്യം തന്നെ ഒന്ന് ഫ്രൈ ചെയ്തെടുക്കാം പാനിൽ വെളിച്ചെണ്ണ ഒരു ടേബിൾ സ്പൂൺ ഒഴിച്ച് എണ്ണ ചൂടാകുമ്പോൾ ഇഡ്ഡലി ഇട്ടു കൊടുത്തു 2 മിനിറ്റ് ഇളക്കുക .ഇഡ്ഡലി ചെറുതായി മൊരിഞ്ഞു വരുമ്പോൾ എടുത്ത് മറ്റൊരു പാത്രത്തിൽ സൂക്ഷിക്കുക.

വീണ്ടും പാനിൽ ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിച്ച് ചൂടായ ശേഷം, വെളുത്തുള്ളി ഇട്ടു കൊടുക്കുക വെളുത്തുള്ളി മൂത്തു വരുമ്പോൾ സവാള, തക്കാളി എന്നിവ വഴറ്റുക. ശേഷം മുളകുപൊടി, ഗരം മസാല, മല്ലിപ്പൊടി എന്നിവ ചേർത്ത് ഇളക്കുക. പച്ചമണം മാറുമ്പോൾ ഇഡ്ഡലി ഇട്ട് കൊടുത്ത് യോജിപ്പിക്കുക. വാങ്ങിയ ശേഷം മല്ലിയില തൂവി വിളമ്പാവുന്നതാണ്.

Tags