മാമ്പഴക്കാലം കഴിഞ്ഞാലും മധുരം ഒപ്പമുണ്ടാകും; വീട്ടിൽ ഈസി മാംഗോ ജാം തയാറാക്കേണ്ടത് എങ്ങനെ?"
Jun 1, 2026, 10:05 IST
ആവശ്യമായ സാധനങ്ങൾ
പഴുത്ത മാമ്പഴം – 3 കപ്പ് (തൊലി കളഞ്ഞ് ചെറിയ കഷണങ്ങളാക്കിയത്)
പഞ്ചസാര – 1½ മുതൽ 2 കപ്പ് വരെ (മാമ്പഴത്തിന്റെ മധുരത്തിന് അനുസരിച്ച്)
നാരങ്ങാനീര് – 2 ടേബിൾസ്പൂൺ
വെള്ളം – ¼ കപ്പ് (ആവശ്യമെങ്കിൽ)
തയ്യാറാക്കുന്ന വിധം
മാമ്പഴക്കഷണങ്ങൾ മിക്സിയിൽ അരച്ച് പ്യൂറി ആക്കുക.
ഒരു കട്ടിയുള്ള പാനിൽ മാമ്പഴ പ്യൂറി ഒഴിച്ച് മിതമായ തീയിൽ ചൂടാക്കുക.
പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.
മിശ്രിതം കട്ടിയാകാൻ തുടങ്ങുമ്പോൾ നാരങ്ങാനീര് ചേർക്കുക.
അടിപിടിക്കാതിരിക്കാൻ ഇടയ്ക്കിടെ ഇളക്കിക്കൊണ്ടിരിക്കുക.
ഏകദേശം 20–30 മിനിറ്റ് കഴിഞ്ഞ് ജാം കട്ടിയാകുമ്പോൾ തീ ഓഫ് ചെയ്യുക.
ഒരു തണുത്ത പ്ലേറ്റിൽ ഒരു തുള്ളി ജാം ഇടുക. വിരലുകൊണ്ട് തള്ളുമ്പോൾ ചുളിവ് വരുകയും പടരാതിരിക്കുകയും ചെയ്താൽ ജാം റെഡിയാണ്.
.jpg)

