വർഷം മുഴുവൻ കേടുകൂടാതെ മാമ്പഴം സൂക്ഷിക്കാം

mango
mango

ചേരുവകൾ

    മാമ്പഴം
    പഞ്ചസാര
    ഏലയ്ക്കപ്പൊടി
    നെയ്യ്
    നാരങ്ങാനീര്

തയ്യാറാക്കുന്ന വിധം

    നന്നായി പഴുത്ത മാങ്ങ വേണം ഇതിന് ഉപയോഗിക്കാം. അവ കഴുകി വൃത്തിയാക്കിയെടുക്കാം.
    ശേഷം തൊലി കളഞ്ഞ് വെള്ളം ചേർക്കാതെ അത് അരച്ചെടുക്കാം.
    അടികട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അതിലേയ്ക്ക് മാമ്പഴം അരച്ചതു ചേർക്കാം. കുറഞ്ഞ തീയിൽ നന്നായി ഇളക്കി കുറക്കിയെടുക്കാം.
    ഇതിലേയ്ക്ക് ഏലയ്ക്കപ്പൊടിയും, നാരങ്ങ നീരും, ആവശ്യമെങ്കിൽ പഞ്ചസാരയും ചേർത്തിളക്കി യോജിപ്പിക്കാം.
    കുറുകി പാനിൽ നിന്നു വിട്ടു വരുന്ന പരുവമാകുമ്പോൾ നെയ്യ് തടവി പരത്താം.
    ഇത് വെയിലത്തു വച്ച് ഉണക്കിയെടുക്കാം.
    ശേഷം ഈർപ്പമില്ലാത്ത വായു കടക്കാത്ത പാത്രിത്തിലേയ്ക്കു മാറ്റി സൂക്ഷിക്കാം.

tRootC1469263">

Tags