വിഷുസദ്യയിൽ മിസ് ചെയ്യരുത് മാമ്പഴ പുളിശ്ശേരി

Don't miss Mango Pulissery during Vishu Sadya

ആവശ്യമായ സാധനങ്ങൾ:
മാമ്പഴം – 3 എണ്ണം (വലിയത്)
മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
പച്ചമുളക് – 4 എണ്ണം
ഉപ്പ് – ആവശ്യത്തിന്
ശർക്കര – അല്പം
തേങ്ങ ചിരകിയത് – 1 കപ്പ്
ജീരകം – 1 ടീസ്പൂൺ
തൈര് (കട്ട) – 1 കപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിന്
കടുക് – 1/2 ടീസ്പൂൺ
ചുവന്നുള്ളി – ആവശ്യത്തിന്
ഉണക്കമുളക് – 2 എണ്ണം
കറിവേപ്പില – 1 തണ്ട്

തയ്യാറാക്കുന്ന വിധം 

മൂന്ന് വലിയ മാമ്പഴം അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും 4 പച്ചമുളകും ആവശ്യത്തിന് ഉപ്പും, അൽപം ശർക്കരയും ചേർത്ത് മാമ്പഴം മുങ്ങി കിടക്കാൻ ആവശ്യത്തിന് വെള്ളമൊഴിച്ച് അടച്ചുവച്ച് വേവിക്കുക. ഒരുമുറി തേങ്ങ ചിരകിയത്, ഒരു ടീസ്പൂൺ ജീരകം ചേർത്ത് മഷിപോലെ അരച്ച് കറിയിലേക്ക് ഒഴിച്ച് തിളക്കുമ്പോൾ തീ ഓഫ് ചെയ്യുക. ഒരു കപ്പു കട്ട തൈര് ഉടച്ച് കറിയിലേക്ക് ചേർക്കാം. വെളിച്ചെണ്ണയിൽ കടുകും ചുവന്നുള്ളിയും കറിവേപ്പിലയും ഉണക്കമുളകും താളിച്ച് കറിയിൽ ഒഴിച്ചു കൊടുക്കുക.

Tags