നാവിൽ വെള്ളമൂറുന്ന മാമ്പഴ പുളിശ്ശേരി
അവശ്യ ചേരുവകൾ
ചെറിയ മാമ്പഴം – 4 എണ്ണം
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – 2 തണ്ട്
മഞ്ഞള്‍പൊടി – അര ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തേങ്ങ ചിരണ്ടിയത് – ¾ കപ്പ്
ചെറിയ ജീരകം – ¼ ടീസ്പൂൺ
വെളുത്തുള്ളി – 2 അല്ലി
ചെറിയ ഉള്ളി – 5 എണ്ണം
തൈര് – ¾ കപ്പ്
പഞ്ചസാര – ½ ടീസ്പൂൺ
വെളിച്ചെണ്ണ – 2 റ്റേബിൾസ്പൂൺ
കടുക് – ½ ടീസ്പൂൺ
ഉണക്കമുളക് – 3 എണ്ണം
തയാറാക്കുന്ന വിധം
മാമ്പഴം തൊലി കളഞ്ഞ് ആവശ്യത്തിന് വെള്ളം, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വേവിക്കുക. തേങ്ങ, പച്ചമുളക്, ജീരകം, വെളുത്തുള്ളി എന്നിവ നന്നായി അരച്ചെടുക്കുക. ഈ അരപ്പ് വെന്ത മാമ്പഴത്തിലേക്ക് ചേർത്ത് കുറഞ്ഞ തീയിൽ തിളപ്പിക്കുക. ഇതിലേക്ക് നന്നായി ഉടച്ച തൈര് ചേർത്ത് ഇളക്കുക. തൈര് ചേർത്ത ശേഷം ഇത് തിളപ്പിക്കാൻ പാടില്ല, ചെറുതായി ചൂടായാൽ മതിയാകും. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി കടുക്, വറ്റൽ മുളക്, കറിവേപ്പില, ചെറിയ ഉള്ളി എന്നിവ വറുത്ത് കറിയിലേക്ക് ചേർക്കുക.
.jpg)

