മാമ്പഴ പുളിശ്ശേരി ആർക്കാണ് ഇഷ്ടം?
Jun 3, 2025, 11:30 IST
ഒരു ചട്ടിയിൽ നല്ല പഴുത്ത മാമ്പഴങ്ങൾ തൊലി കളഞ്ഞ് വയ്ക്കുക . ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, ശർക്കര പൊടി മുതലായവ ഇടുന്നു. തുടർന്ന് കുറച്ചു വെള്ളമൊഴിക്കുന്നു. ഇത് അടുപ്പിൽ വച്ചു വേവിക്കുന്നു. ഒരു ജാറിൽ അൽപ്പം തേങ്ങ, ജീരകം എന്നിവ ഇട്ടു നന്നായി അടിച്ചെടുക്കുന്നു. ഇതിലേക്ക് അൽപ്പം തൈര് ഒഴിച്ച് വീണ്ടും അടിക്കുന്നു.
tRootC1469263">വെന്ത മാങ്ങ കൂട്ടിലേക്ക് ഈ തേങ്ങ മിശ്രിതം ഒഴിക്കുന്നു. നന്നായി മിക്സ് ചെയ്ത് തിളപ്പിക്കുന്നു. ഇനി ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുന്നു, ഇതിലേക്ക് അൽപ്പം ഉലുവ, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേർത്ത് താളിച്ച് കറിയിൽ ഒഴിക്കുന്നു. മാമ്പഴ പുളിശ്ശേരി റെഡി.
.jpg)


