രുചിയുടെ പൂരം തീർക്കാൻ ഒരു വെറൈറ്റി ഡ്രിങ്ക്: ദാ വരുന്നു തനി നാടൻ മാംഗോ മെലൺ സർബത്ത്!
എങ്ങനെ തയാറാക്കും?
ആവശ്യമായ ചേരുവകൾ
ഷമാം –1
നന്നായി പഴുത്ത മാമ്പഴം (കഷ്ണങ്ങളാക്കിയത്) - 1 എണ്ണം
പഞ്ചസാര
പാൽ
ഐസ് ക്യൂബ്സ്
മാതളനാരങ്ങ
പുതിനയില
അലങ്കരിക്കാൻ കുറച്ചു മാമ്പഴത്തിന്റെയും ഷമാമിന്റെയും കഷ്ണങ്ങൾ
തയാറാക്കുന്ന വിധം
ഷമാമിന്റെ മുകൾഭാഗം മുറിച്ച് മാറ്റിയ ശേഷം ഉള്ളിലെ കുരുക്കളും മൃദുവായ ഭാഗവും മാറ്റുക. ശേഷം ഉള്ളിലെ കാമ്പ് ഒരു സ്പൂൺ ഉപയോഗിച്ച് ചുരണ്ടിയെടുക്കുക. പുറംതോട് കേടുപാടുകൾ വരാതെ സൂക്ഷിക്കണം, ഇതാണ് നമ്മൾ വിളമ്പാൻ ഉപയോഗിക്കുന്ന ബൗൾ.
ചുരണ്ടിയെടുത്ത ഷമാമിന്റെ കഷ്ണങ്ങൾ, മാമ്പഴം, ആവശ്യത്തിന് പഞ്ചസാര, പാൽ എന്നിവ ഒരു ബ്ലെൻഡറിലേക്ക് (മിക്സി) മാറ്റി നന്നായി അടിച്ചെടുക്കുക. ഇത് ഫ്രിജിൽ വച്ച് നന്നായി തണുപ്പിക്കുക.
നേരത്തെ മാറ്റിവെച്ച ഷമാമിന്റെ തോടിലേക്ക് കുറച്ച് ഐസ് ക്യൂബുകൾ, ചെറുതായി അരിഞ്ഞ മാമ്പഴം, ഷമാമിന്റെ കഷ്ണങ്ങൾ, മാതളനാരങ്ങ എന്നിവ ഇടുക. ഇതിലേക്ക് സർബത്ത് ഒഴിക്കുക. മുകളിലായി കുറച്ചു ഫ്രഷ് ഫ്രൂട്ട് കഷ്ണങ്ങളും പുതിനയിലയും ഇട്ട് അലങ്കരിക്കാം.തണുപ്പോടെ ഉടനടി വിളമ്പാം.
.jpg)

