പച്ചമാങ്ങാ ജ്യൂസ് തയ്യാറാക്കിയാലോ ?

google news
mango


തയ്യാറാക്കുന്ന വിധം

നാല് പച്ച മാങ്ങ എടുത്ത് തണ്ട് ഭാഗം ചെത്തികളഞ്ഞശേഷം ഇഢലി തട്ടില്‍ വച്ച് ആവി കേറ്റണം. കുക്കറിലോ അടി കട്ടിയുള്ള പാത്രത്തിലോ ഇങ്ങനെ ചെയ്യാവുന്നതാണ്. പച്ച മാങ്ങയുടെ നിറം ചെറുതായി മഞ്ഞയാകുന്നതും മൃദുവാകുന്നതും കാണാം. മാങ്ങ മുറിച്ച് അകത്തെ പള്‍പ്പ് എടുക്കണം. വറുത്ത ജീരകം പൊടിച്ചത്, കുരുമുളക് പൊടി, ബ്ലാക്ക് സോള്‍ട്ട്, അല്‍പം ഉപ്പ് എന്നിവ ചേര്‍ത്ത് മാങ്ങയുടെ പള്‍പ്പ് മിക്‌സിയില്‍ അടിച്ചെടുക്കാം. രുചിക്കായി അല്‍പം ഏലയ്ക്കാപൊടി കൂടി ചേര്‍ക്കാം. അല്‍പം പുതിന ഇല കൂടി ചേര്‍ത്ത് ഒന്നുകൂടി അടിച്ചെടുക്കണം.

സര്‍ബത്ത് തയ്യാറാക്കാന്‍ അല്‍പം കല്‍ക്കണ്ടം എടുത്ത് നന്നായി പൊടിച്ച ശേഷം വെള്ളം ചേര്‍ത്ത് തിളപ്പിച്ചെടുക്കണം. ഇതിലേക്ക് അരച്ചുവച്ച പച്ചമാങ്ങയുടെ പള്‍പ്പ് ചേര്‍ത്ത് കൈവിടാതെ ഇളക്കികൊടുത്ത് വേവിക്കണം. ഈ സമയം വേണമെങ്കില്‍ കുറച്ച് ഫുഡ് കളര്‍ ചേര്‍ക്കാം. നന്നായി ഇളക്കി കുഴമ്പ് പരുവത്തില്‍ എത്തുമ്പോള്‍ തീ ഓഫ് ആക്കി അല്‍പ്പം നാരങ്ങാ നീര് ചേര്‍ക്കണം. നന്നായി തണുത്ത ശേഷം ചില്ല് കുപ്പിയില്‍ സ്റ്റോര്‍ ചെയ്യാം. രണ്ട് ടേബിള്‍ സ്പൂൺ സര്‍ബത്താണ് ഒരു ഗ്ലാസ് പച്ചമാങ്ങാ ജ്യൂസ് തയ്യാറാക്കാന്‍ വേണ്ടത്. ഇത് തണുത്ത വെള്ളമോ ഐസോ ചേര്‍ത്ത് തയ്യാറാക്കാം.

Tags