ഡയറ്റിലാണോ? ഇതാ പഞ്ചസാരയില്ലാത്ത ഐസ്ക്രീം
Jan 4, 2026, 20:00 IST
ചേരുവകൾ
മാങ്ങ – 2
തേൻ – 3 ടേബിൾസ്പൂൺ
കട്ടിയുള്ള തൈര് – 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
മാങ്ങ ചെറിയ കഷ്ണങ്ങൾ ആക്കി 3 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക. തൈരും ഫ്രീസറിൽ വയ്ക്കുക.3 മണിക്കൂറിനു ശേഷം മിക്സിയുടെ വലിയ ജാറിൽ, തണുത്ത മാങ്ങയും തൈരും തേനും കൂടി അടിച്ചെടുത്തു വീണ്ടും ഫ്രീസറിൽ 2 മണിക്കൂർ വച്ച് സ്കൂപ് ചെയ്തു എടുക്കാം. രുചിയൂറും ഐസ്ക്രീം തയാർ.
tRootC1469263">.jpg)


