മാങ്ങയുടെ പുളിയിൽ നാവിൽ വെള്ളമൂറും മീൻകറി

Fish curry with mango and
Fish curry with mango and
മീന്‍(ദശയുള്ളത്)-3 എണ്ണം
(8 കഷ്ണം(തലയില്ലാതെ))
ഒരു പിടി തേങ്ങ ചിരവിയത്
ഒരു നുള്ള് ജീരകം
അരയിഞ്ച് ഇഞ്ചി
പത്ത് ചുവന്നുള്ളി
ഒരു തണ്ട് കര്യാപ്പില
അര ടീസ്പൂണ്‍ കടുക്
കാല്‍ ടീ സ്പൂണ്‍ ഉലുവ
മൂന്ന് ടീ സ്പൂണ്‍ മുളകുപൊടി
കാല്‍ ടീ സ്പൂണ്‍ മഞ്ഞപ്പൊടി
ഒരു മാങ്ങ(തൊലി കളഞ്ഞ് നീളത്തില്‍ അരിയുക)
1/8 ടീ സ്പൂണ്‍ ഉലുവാപ്പൊടി
വെളിച്ചെണ്ണ (ആവശ്യത്തിന്)
1.തേങ്ങയില്‍ നാലു ഉള്ളി അരിഞ്ഞതും ജീരകോം മഞ്ഞള്‍, മുളകു, ഉലുവാപ്പൊടി,ഇഞ്ചി,ജീരകം ചേര്‍ത്തിളക്കി അരക്കുക(fine paste)
2.ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി കടുക് പൊട്ടിച്ച് ഉലുവ വാട്ടി കര്യാപ്പിലയും ബാക്കി ഉള്ളി വട്ടത്തിലരിഞ്ഞു മൂപ്പിച്ച് , മേളിലുള്ള അരപ്പ് ചേര്‍ത്ത് വേവിച്ച ശേഷം മാങ്ങയിട്ട് ആവശ്യത്തിന് വെള്ളവും ഉപ്പുമിട്ട് തിളപ്പിക്കുക.
3.തിളച്ചതില്‍ മീനിട്ട് ലോ ഫ്ലെയിമില്‍ വറ്റിച്ചെടുക്കുക.

Tags