മാങ്ങാ ചമ്മന്തിയാണേൽ ഇങ്ങനെ വേണം

mango

ആവശ്യ സാധനങ്ങൾ:
മാങ്ങ -ഒരെണ്ണം
നാളികേരം ചിരകിയത് – 1 കപ്പ്
ചെറിയ ഉള്ളി – 2 എണ്ണം
പച്ചമുളക് – 3 എണ്ണം
ഉപ്പ് – ആവശ്യത്തിന്
കറിവേപ്പില – രണ്ട് ഇല

തയാറാക്കുന്ന വിധം:
ആദ്യം മാങ്ങ തൊലിചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇടുക. ശേഷം എടുത്ത് വെച്ചിരിക്കുന്ന ചെറിയ ഉള്ളി, പച്ചമുളക്, കുറച്ച്, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്ത് അരച്ചെടുക്കുക. മാങ്ങാ നല്ലത് പോലെ അരച്ചെടുക്കാൻ ശ്രദ്ധിക്കണം. ശേഷം ഇതിലേക്ക് നാളികേരവും കുറച്ച് ഉപ്പും കൂടി ചേർത്ത് ഒന്ന് കൂടി അടിച്ചെടുക്കുക. ചമ്മന്തിയുടെ പരുവത്തിൽ അരച്ചെടുക്കാം. അരയ്ക്കുമ്പോൾ വെള്ളം ചേർക്കേണ്ടതില്ല

tRootC1469263">

Tags