ഓവൻ ഇല്ലാതെ സോഫ്റ്റ് & സ്പോഞ്ചി മധുരം
ചേരുവകൾ
പാൽ- 1/2 കപ്പ്
പഞ്ചസാര- 1/2 കപ്പ്
മാമ്പഴം- 1/2 കപ്പ്
എണ്ണ- 1/4 കപ്പ്
മൈദ- 1 കപ്പ്
ബേക്കിങ് പൗഡർ- 1 ടീസ്പൂൺ
ബേക്കിങ് സോഡ- 1 /4 ടീസ്പൂൺ
മഞ്ഞ ഫുഡ് കളർ- 4 തുള്ളി
തയ്യാറാക്കുന്ന വിധം
ഒരു മാമ്പഴം കഴുകി തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നന്നായി അരച്ചെടുക്കാം. ഇതൊരു ബൗളിലേയ്ക്കു മാറ്റാം. ഇതിലേയ്ക്ക് അര കപ്പ് പഞ്ചസാര പൊടിച്ചതും കാൽ കപ്പ് എണ്ണയും ചേർത്തിളക്കി യോജിപ്പിക്കാം. ഒരു കപ്പ് മൈദ അരിച്ചെടുത്തും ലഭ്യമെങ്കിൽ നാല് തുള്ളി മഞ്ഞ ഫുഡ് കളറും ചേർക്കാം. ശേഷം ഒരു ടീസ്പൂൺ ബേക്കിങ് പൗഡറും, കാൽ ടീസ്പൂൺ ബേക്കിങ് സോഡയും ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ച് അൽപ സമയം മാറ്റി വയ്ക്കാം. ഒരു നോൺസ്റ്റിക് പാൻ അടുപ്പിൽ വച്ചു ചൂടാക്കാം. അതിനു മുകളിൽ നോൺസ്റ്റിക് അപ്പച്ചട്ടി വയ്ക്കാം. ഇതിലേയ്ക്ക് മാവ് ഒഴിച്ച് അടച്ചു വച്ച് വേവിച്ചെടുക്കാം. തണുത്തതിനു ശേഷം കഴിച്ചു നോക്കൂ.
.jpg)

