മാമ്പഴ പുളിശ്ശേരി ഇങ്ങനെ ഉണ്ടാക്കൂ
ചേരുവകൾ
പഴുത്ത മാങ്ങ – 5 എണ്ണം
തൈര് – 3/4 കപ്പ്
ശർക്കര പാനി - 1/4 കപ്പ്
തേങ്ങ തിരുമ്മിയത്- 1 മുറി തേങ്ങ
മുളക് പൊടി – 3/4 ടീസ്പൂൺ
മഞ്ഞൾ പൊടി – അര ടീസ്പൂൺ
കറിവേപ്പില – ഒരു തണ്ട്
ഉപ്പ് – പാകത്തിന്
താളിക്കാൻ
നെയ്യ് – രണ്ടു ടീസ്പൂൺ
ഉലുവ – ഒരു നുള്ള്
കടുക് – അര ടീസ്പൂൺ
tRootC1469263">വറ്റൽ മുളക് – രണ്ട്
കറിവേപ്പില –നാലോ അഞ്ചോ ഇതൾ
പാകം ചെയ്യുന്ന വിധം
ആവശ്യത്തിനു വെള്ളം ഒഴിച്ച് മാമ്പഴം വേവിക്കുക. ഇതിലേക്ക് ശർക്കര പാനിയും ഒരു ടേബിൾസ്പൂൺ നെയ്യും ചേർത്ത് കുറുക്കുക.
തേങ്ങ, തൈരും, ഉപ്പും മഞ്ഞളും, മുളകുപൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക .മാമ്പഴം വെന്തു കഴിയുമ്പോൾ അരപ്പ് ചേർത്ത് ഇളക്കിയതിനുശേഷം നന്നായി ചൂടാകുമ്പോൾ വാങ്ങി വെക്കുക .
ഒരു പാനിൽ നെയ്യ് ഒഴിച്ച് കടുക്, കറി വേപ്പില, ഉലുവ, വറ്റൽ മുളക് എന്നിവ വറുത്തു,ഇതു കറിയിൽ താളിക്കാൻ ഇടുക. ഇത്രയും ചെയ്യുമ്പോഴേക്കും മാമ്പഴ പുളിശ്ശേരി തയ്യാർ.
.jpg)


